കോഴിക്കോട് : നരയംകുളത്തെ റേഷന്‍കടയില്‍ നിന്നു വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ചത്ത തവളയെ കണ്ടെത്തി. ബിജീഷ് എന്നയാളിനു ലഭിച്ച കിറ്റിലാണ് തവളയെ കണ്ടത്. കഴിഞ്ഞ ദിവസം കിറ്റിലെ ശര്‍ക്കരയില്‍ നിന്ന് നിരോധിച്ച പുകയില ഉല്‍പന്നത്തിന്റെ പാക്കറ്റ് കിട്ടിയത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ശര്‍ക്കരയില്‍ തവളയെ കണ്ടെത്തിയത്. അതേസമയം ശര്‍ക്കരയുടെ ഗുണമേന്മ പരിശോധിച്ച ശേഷം മാത്രം നല്‍കിയാല്‍ മതിയെന്നാണ് ഇപ്പോള്‍ നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഓരോ ലോഡ് ശര്‍ക്കര വരുമ്പോഴും സാമ്പിള്‍ എടുത്തു ലാബുകളിലേക്ക് പരിശോധനയ്ക്ക് അയയ്ക്കുകയാണ്. അതിന്റെ ഫലം ലഭിച്ച ശേഷം മാത്രമാണ് കിറ്റുകളിലേക്ക് എടുക്കുന്നത്. ശര്‍ക്കരയില്ലെങ്കില്‍ മാത്രം പഞ്ചസാര ഉപയോഗിക്കാനാണു നിര്‍ദേശം.
ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ചത്ത തവളയെ കണ്ടെത്തി
RECENT NEWS
Advertisment