പത്തനംതിട്ട : ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ നാളെ (13 വ്യാഴം) മുതല്‍ ജില്ലയില്‍ ഘട്ടം ഘട്ടമായി വിതരണം ആരംഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. എ.എ.വൈ.(മഞ്ഞ കാര്‍ഡ്) വിഭാഗത്തിന് ആഗസ്റ്റ് 13, 14, 16 തീയതികളിലായി വിതരണം ചെയ്യും. തുടര്‍ന്ന് മുന്‍ഗണനാ വിഭാഗത്തിനും പൊതുവിഭാഗം സബ്‌സിഡി, സബ്‌സിഡി ഇതര കാര്‍ഡുകള്‍ക്കും കിറ്റ് വിതരണം ചെയ്യും.
ജൂലൈ മാസം റേഷന്‍ വാങ്ങിയ കടകളില്‍ നിന്ന് കിറ്റുകള്‍ വാങ്ങാം. ആഗസ്റ്റ് മാസം നീല, വെളള കാര്‍ഡുകാര്‍ക്ക് 15 രൂപാ നിരക്കില്‍ 10 കിലോ അരി ഓണത്തോടനുബന്ധിച്ച് അധികമായി നല്‍കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.