ഓണക്കിറ്റില്‍ കുടുംബശ്രീയുടെ പേരില്‍ വ്യാജമായി ഉണ്ടാക്കിയ ശര്‍ക്കരവരട്ടി ; കളക്ടര്‍ക്ക് അംഗങ്ങളുടെ പരാതി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : കാസര്‍ക്കോട് ജില്ലയില്‍ വിതരണം ചെയ്ത ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയത് കുടുംബശ്രീയുടെ പേരില്‍ വ്യാജമായി ഉണ്ടാക്കിയ ശര്‍ക്കരവരട്ടിയെന്ന് പരാതി. പിലിക്കോട് പഞ്ചായത്തിലെ ഭാഗ്യധാര കുടുംബശ്രീ യൂണിറ്റിന്‍റെ പേരിലാണ് വ്യാജമായി ശര്‍ക്കര വരട്ടി ഉണ്ടാക്കിയത്. കുടുംബശ്രീ അംഗങ്ങള്‍ ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കി. പിലിക്കോട് പഞ്ചായത്തിലെ മാണിയാട്ട് പതിമൂന്നാം വാര്‍ഡിലെ ഭാഗ്യധാര കുടുംബശ്രീ യൂണിറ്റിന്‍റെ പേരിലാണ് ശര്‍ക്കര വരട്ടി നല്‍കിയത്.

ജില്ലയില്‍ വിതരണം ചെയ്ത ഓണക്കിറ്റില്‍ ഈ ശര്‍ക്കര വരട്ടിയുണ്ട്. ഇത്തരമൊരു പാക്കറ്റ് തയ്യാറാക്കി സിവില്‍ സപ്ലൈസ് കോര്‍‍പ്പറേഷന് നല്‍കിയിട്ടില്ലെന്നാണ് കുടുംബശ്രീ അംഗങ്ങള്‍ പറയുന്നത്. ശര്‍ക്കര വരട്ടി പാക്കറ്റ് വ്യാജമായി ഉണ്ടാക്കിയതാണെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കുടുബശ്രീയിലെ 20 അംഗങ്ങള്‍ ഒപ്പിട്ട് കളക്ടര്‍ക്കും കുടുംബശ്രീ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

പാക്കറ്റില്‍ നല്‍കിയിരിക്കുന്ന എഫ്എസ്എസ്ഐ രജിസ്ട്രേഷന്‍ നമ്പറും വ്യാജമാണ്. കവറിലെ ഫോണ്‍ നമ്പര്‍ പ്രദേശത്തെ സിപിഎം നേതാവും സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗവുമായ ടി.വി ബാലന്‍റേത്. എന്നാല്‍, അനിത എന്ന കുടുംബശ്രീ അംഗം തന്‍റെ കാറ്ററിംഗ് യൂണിറ്റില്‍ വെച്ച് തയ്യാറാക്കിയതാണ് ശര്‍ക്കര വരട്ടിയെന്നാണ് ബാലന്‍ പറയുന്നത്. ഒരു സ്ത്രീയുടെ മൊബൈല്‍ നമ്പര്‍ നല്‍കേണ്ട എന്നതിനാല്‍ തന്‍റെ നമ്പര്‍ നല്‍കാന്‍ അനുവാദം നല്‍കുകയായിരുന്നുവെന്നും ഇദ്ദേഹം വിശദീകരിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...