ഓണക്കിറ്റിലെ തേയില പായ്ക്കറ്റ് തുറന്നപ്പോള്‍ നിറയെ പുഴുക്കള്‍

For full experience, Download our mobile application:
Get it on Google Play

കുടയത്തൂര്‍ : ഓണക്കിറ്റിലെ തേയില പായ്ക്കറ്റ് തുറന്നപ്പോള്‍ നിറയെ പുഴുക്കള്‍. കഴിഞ്ഞ ദിവസം മുട്ടത്തെ റേഷന്‍കടയില്‍ നിന്ന് ലഭിച്ച കിറ്റിലെ തേയില പായ്ക്കറ്റിലാണ് പുഴുക്കളെ കണ്ടത്. കോളപ്ര സ്വദേശി ശാന്തയ്ക്കാണ് പുഴുകള്‍ നിറഞ്ഞ തേയിലപ്പൊടി കിട്ടിയത്.

സപ്ലൈകോ എന്ന് പായ്ക്കറ്റിന്റെ പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഓണക്കിറ്റിന്റെ വിതരണത്തിന്റെ അവസാന ദിവസമായിരുന്നു ഇന്നലെ. ഓണക്കിറ്റിലുള്ള ചില ഉത്പന്നങ്ങള്‍ ഒഴിച്ച്‌ ബാക്കിയുള്ളവയ്ക്ക് ഗുണനിലവാരമില്ലായെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു.

ഓണക്കിറ്റ് ഓണത്തിന് മുമ്പ് നല്കും എന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും അതും നടപ്പായില്ല. വലിയൊരു വിഭാഗത്തിന് ഓണത്തിന് ശേഷമാണ് കിറ്റ് ലഭിച്ചത്. കിറ്റ് വിതരണം പൂര്‍ത്തിയാക്കാന്‍ വേണ്ടി ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പാക്കിങ് നടന്നതെന്ന വാദം ശരിവെയ്ക്കുകയാണിപ്പോള്‍. കിറ്റിലുള്ള പൊടി ഇനങ്ങള്‍ ശരിയായി പായ്ക്ക് ചെയ്യാതെയാണ് നല്കുന്നത്. പലതും പായ്ക്കിങ് വേര്‍പെട്ട നിലയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...