ഓണം സ്‌പെഷ്യൽ ഡ്രൈവ് ; ഇടുക്കിയിൽ കഞ്ചാവും ചാരായവും പിടികൂടി, ഒരാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഇടുക്കിയിൽ കഞ്ചാവും ചാരായവും പിടികൂടി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ ജയചന്ദ്രൻ ശേഖരിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ്, ഇടുക്കി ഡിസി സ്ക്വാഡിലെ അംഗങ്ങൾ, ഉടുമ്പൻ ചോല എക്സൈസ് എന്നിവർ ചേർന്നായിരുന്നു ലഹരി വേട്ട. രാജാക്കാട് കള്ളിമാലിക്കരയിൽ സുരേഷ് ആർ എന്നയാളെ 1.4 കിലോഗ്രാം കഞ്ചാവ് സഹിതം എക്സൈസ് അറസ്റ്റ് ചെയ്തു. കൂടാതെ രാജാക്കാട് ആനപ്പാറ ഉണ്ടമലക്കരയിൽ സൈബു തങ്കച്ചൻ എന്നയാൾ താമസിക്കുന്ന വീട്ടിൽ നിന്ന് 12.38 കിലോഗ്രാം കഞ്ചാവ്, 25 ലിറ്റർ വാറ്റ് ചാരായം, 150 ലിറ്റർ കോട, വാറ്റ് ഉപകരണങ്ങൾ, കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസ് വാഹനത്തിൽ പതിക്കുന്ന വ്യാജ നമ്പർ പ്ലേറ്റുകൾ എന്നിവയും എക്സൈസ് കണ്ടെടുത്തു. സൈബു തങ്കച്ചൻ ഒളിവിലാണ്. പരിശോധനയ്ക്ക് എത്തിയപ്പോൾ വീട്ടിൽ ആളില്ലാതിരുന്നതിനാൽ വില്ലേജ് ഓഫീസറിന്റെയും പഞ്ചായത്ത് മെമ്പറിന്റെയും സാന്നിധ്യത്തിൽ വീട് തുറന്നാണ് പരിശോധന നടത്തിയത്. പ്രതി സൈബു തിരുവനന്തപുരം പേരൂർക്കട പോലീസ് സ്റ്റേഷനിൽ 10.5 കിലോഗ്രാം ഹാഷിഷ് ഓയിൽ കേസിലെ പ്രതിയാണ്.

ഉടുമ്പഞ്ചോല സർക്കിൾ ഇൻസ്പെക്ടർ ജി വിജയകുമാറിന്റെ നേതൃത്വത്തിൽ കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജ് കുമാർ ബി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് അനീഷ് കുമാർ ടി. എ , ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്‌ക്വാഡിലെ ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ സിജുമോൻ കെ എൻ, ലിജോ ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ ലിജോ ജോസഫ്, ഷോബിൻ മാത്യു, ആൽബിൻ ജോസഫ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സിമി ഗോപി, ഉടുമ്പഞ്ചോല എക്സൈസ് ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ സിജു പി ടി, പ്രകാശ് , പ്രിവന്റിവ് ഓഫീസർ ഗ്രേഡ് രതീഷ് കുമാർ എം ആർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിബു ജോസഫ്, നാസർ പി വി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ മാടായിപ്പാറയിൽ വിദ്യാർത്ഥിനിക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം

0
കണ്ണൂർ: കണ്ണൂർ മാടായിപ്പാറയിൽ വിദ്യാർത്ഥിനിക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം. ഫോണിൽ...

ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക എന്ന ആവശ്യത്തിനായി തുടര്‍ നടപടികള്‍...

0
ഇടുക്കി: ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക എന്ന...

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...