ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക എന്ന ആവശ്യത്തിനായി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക എന്ന ആവശ്യത്തിനായി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഇടുക്കി ചെറുതോണിയില്‍ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംഘടിപ്പിക്കുന്ന ഓണോത്സവ് 2026 ഓണാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഡീന്‍ കുര്യാക്കോസ് എംപിയുടെയും റോയ് കെ. പൗലോസിന്റെയും അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ ഓണത്തോടനബന്ധിച്ച് ഇടുക്കി ഡാം പത്ത് ദിവസത്തേക്ക് തുറക്കാന്‍ പ്രത്യേക ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ എല്ലാ ദിവസവും തുറക്കണമെന്നാണ് നാടിന്റെ ആവശ്യം.

ഇതിനായി വൈദ്യുതി ബോര്‍ഡ് ചെയര്‍മാനുമായും മറ്റ് ബോര്‍ഡംഗങ്ങളുമായിട്ട് സംസാരിച്ച് ഇടുക്കിക്കാരന്‍ എന്ന നിലയില്‍ ഈ ആവശ്യത്തിനുവേണ്ടി ഉറച്ച നിലപാട് സ്വീകരിക്കും എന്ന് മന്ത്രി അറിയിച്ചു.ടൂറിസം രംഗത്തെ ഇടുക്കിയുടെ പ്രത്യേകതകള്‍ സംബന്ധിച്ച് ടൂറിസം വകുപ്പ് മന്ത്രിയെ ധരിപ്പിക്കും. ഇടുക്കി വൈദ്യുതി പദ്ധതി പ്രദേശത്ത് തന്നെ ടൂറിസം കേന്ദ്ര സഹ ഫണ്ടിന്റെ അടിസ്ഥാനത്തില്‍ വികസിപ്പിക്കുന്ന ഒരു ബൃഹത്തായ പദ്ധതി സംബന്ധിച്ച് അതിവേഗം തുടര്‍നടപടി സ്വീകരിക്കും.

ഡാം സന്ദര്‍ശനവേളയില്‍ ടൂറിസം മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചതായും മന്ത്രി അറിയിച്ചു. ഇടുക്കി ഡാം ഒരു മായാജാലമാണ്, അത്ഭുതമല്ല. 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇങ്ങനെ ഒരു എന്‍ജിനീയറിങ്, ഇങ്ങനെ ഒരു ആര്‍ക്കിടെക്ചറല്‍ സ്‌കില്‍, ഇങ്ങനെ ഒരു കാഴ്ചപ്പാട്, അത് അതിന് നേതൃത്വം നല്‍കിയ നേതൃത്വത്തെയും എന്‍ജിനീയറിങ് വിങ്ങിനെയും പ്രത്യേകമായും പ്രശംസിക്കാനും നന്ദിയും കടപ്പാടും അറിയിക്കാനും ആഗ്രഹിക്കുകയാണ്. അതിന്റെ നന്മ നിലനിര്‍ത്താന്‍ സാധിക്കണം. ഇടുക്കി ജില്ലയുടെ പ്രകൃതിരമണീയത കേരളവും ലോകവും അംഗീകരിച്ചതാണ്.

കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് ലോകം അംഗീകരിക്കുന്നതില്‍ പ്രധാനപ്പെട്ടത് നമ്മളുടെ പ്രകൃതിസൗന്ദര്യമാണ്. നമ്മുടെ സസ്യലതാദികളും ജലസമ്പത്തും പുഴകളും തോടുകളും പച്ചപ്പുമാണ്. ഒരു ഘട്ടത്തില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 22% ആയിരുന്നു. കഴിഞ്ഞവര്‍ഷം 67 ശതമാനം ഉള്ളിടത്തായിരുന്നു ഇത്. ഏതായാലും പ്രകൃതി നമ്മളെ കൈവിട്ടില്ല, കുറച്ചൊക്കെ മഴ കിട്ടി. ഇന്നിപ്പോള്‍ ജലനിരപ്പ് 57 ശതമാനം ആയി ഉയര്‍ന്നത് ആശ്വാസമാണ്.കേരളത്തിന്റെ പവര്‍ഹൗസായ ഇടുക്കി കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം ജില്ലയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

വയനാടിനെയും തിരുവനന്തപുരത്തെയും വിമാനത്താവളവും കപ്പല്‍ത്താവളവും എല്ലാമുള്ള കൊച്ചിയെയും അപേക്ഷിച്ച് അഭ്യന്തര ടൂറിസ്റ്റുകള്‍ക്കും വിദേശ ടൂറിസ്റ്റുകള്‍ക്കും ഏറ്റവും ആകര്‍ഷകമായ, പ്രകൃതിരമണീയമായ, കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുന്ന ജില്ല ഇടുക്കി ആണ്. ഇടുക്കിയുടെ പ്രകൃതിരമണീയത നിലനിര്‍ത്താന്‍ സാധിക്കണം. ടൂറിസ്റ്റ് സാധ്യതകള്‍ നന്നായി വിനിയോഗിക്കാന്‍ സാധിക്കണം. ഇടുക്കി പദ്ധതി പ്രദേശത്ത് ജനങ്ങള്‍ക്ക് സന്ദര്‍ശാനുമതി നിഷേധിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...