പത്തനംതിട്ട : ഇങ്ങനെ പോയാല്‍ ഓണ വിപണിയിൽ പച്ചക്കറി വില പൊള്ളും. തൊട്ടാല്‍ പൊള്ളുന്ന വിലയിലേക്കുയര്ന്ന് തക്കാളി. സാധാരണക്കാരെയാണ് വിലക്കയറ്റം തളര്‍ത്തുന്നത്. വിലക്കയറ്റം കച്ചവടത്തേയും സാരമായി ബാധിക്കുന്നുണ്ട്. നാടന്‍ ഉത്പന്നങ്ങളും വിപണിയിലെത്തുന്നില്ല. ഇതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികള്‍ മാത്രമാണ് സ്വകാര്യ വിപണി ആശ്രയിക്കുന്നത്. നാടൻ പച്ചക്കറികളുടെ ഉൽപ്പാദനം കുറഞ്ഞതോടെ പാലക്കാട് കർഷക സമിതി, ഇളവഞ്ചേരി എന്നിവിടങ്ങളിൽ നിന്ന് പച്ചക്കറിയെത്തിച്ചാണ് ഇപ്പോൾ കച്ചവടം നടത്തുന്നത്.
മൊത്ത വിപണിയിൽ ജയ അരിക്ക് ഇന്ന് 42 രൂപയാണ് വില. മട്ടയരിക്ക് 52 രൂപ വരെയെത്തി. ചില്ലറ വിപണിയിൽ ഇത് 44 മുതൽ 56 രൂപ വരെ എത്തിയിരിക്കുന്നു. പരിപ്പ് 170 രൂപയിലും കടല 130 രൂപയിലും പഞ്ചസാര 43 രൂപയിലും ചെറുപയർ 130 രൂപയിലും ഉഴുന്ന് 140 രൂപയിലും എത്തിനിൽക്കുന്നു. രണ്ട് മാസക്കാലമായി തുടരുന്ന വിലക്കയറ്റം പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകൾ ഉണ്ടാവുന്നില്ല. വിലക്കയറ്റം തടയാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കൃത്യവും സമയബന്ധിതവുമായി നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും നടപ്പിലാകുന്നില്ല.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി മെയ്, ജൂൺ മാസങ്ങളിൽ കടുത്ത ഉഷ്ണ തരംഗമാണ് ഇന്ത്യയിൽ അനുഭവപ്പെടുന്നത്. ഓരോ വർഷവും ചൂട് കുറയുകയല്ല, മറിച്ച് നേരത്തേയെത്തുകയും കൂടുതൽ ശക്തമാവുകയുമാണ്. ഇന്ത്യയുടെ കാർഷിക മേഖലയെ വലിയ തോതിലാണ് ഈ കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നത്. വേനൽക്കാലത്ത് തക്കാളി കൃഷിക്ക് അനുയോജ്യമായ വളരെ കുറച്ച് സ്ഥലങ്ങൾ മാത്രമാണ് രാജ്യത്തുള്ളത്. അത് പ്രധാനമായും ദക്ഷിണേന്ത്യയിലാണ്. കാലാവസ്ഥയുമായി ബന്ധപ്പെട്ട എന്ത് പ്രശ്നം ഈ പ്രദേശങ്ങളിലുണ്ടായാലും രാജ്യവ്യാപകമായി തക്കാളി വിതരണത്തെ ബാധിക്കും. അതിശക്തമായ മഴയും കൊടും ഉഷ്ണ തരംഗവുമായിരുന്നു ഈ വേനൽക്കാലത്ത് രാജ്യം നേരിട്ടത്. ഏപ്രിൽ മുതൽ ജൂൺ വരെയുണ്ടായ തുടർച്ചയായ ഉഷ്ണ തരംഗം തക്കാളി പൂവിടുന്നതിനെ ബാധിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































