ഓണത്തോടനുബന്ധിച്ചു സദ്യ വില്‍ക്കാൻ ലൈസന്‍സ് നിർബന്ധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ചു സദ്യ വില്‍ക്കണോ വേണം ലൈസന്‍സ്. നിര്‍മ്മാണത്തിനും വില്‍പ്പനയ്ക്കും എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ എടുക്കണം. ഓണത്തോടനുബന്ധിച്ചു റെഡി ടു ഈറ്റ് പായസം, സദ്യ, ബിരിയാണി എന്നിവയുടെ വില്‍പനയ്ക്കുള്ള മാര്‍ഗനിദേശങ്ങള്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കാര്യാലയം പ്രസിദ്ധീകരിച്ചു. പാക്കറ്റില്‍ നിര്‍മ്മാണ തീയതി, ഉപയോഗിക്കാവുന്ന പരമാവധി തീയതി, വില, തൂക്കം, സ്ഥാപനത്തിന്റെ മേല്‍ വിലാസം, എഫ്.എസ്.എസ്.എ.ഐ നമ്ബര്‍, ഫോണ്‍ എന്നിവ പ്രദര്‍ശിപ്പിക്കണം. കൊവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ചാകണം നിര്‍മ്മാണ-വിപണന പ്രവര്‍ത്തനങ്ങള്‍.

ലൈസന്‍സ് നേടാന്‍

  • അസുഖങ്ങളുള്ള ജോലിക്കാരെ ഒഴിവാക്കുകയും നിര്‍മ്മാണ സ്ഥലം ശുചിയായിരിക്കുകയും വേണം
  • ജല പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് ഉള്ളവര്‍ക്ക് മാത്രമേ ലൈസന്‍സ് അനുവദിക്കൂ
  • പച്ചക്കറി, അരി, മറ്റ് ഭക്ഷണ വസ്തുക്കള്‍, ഉപയോഗിക്കുന്ന പാത്രങ്ങള്‍ എന്നിവയുടെ ശുചിത്വം ഉറപ്പാക്കണം.
  • ഉപയോഗ തീയതി കൃത്യമായി രേഖപ്പെടുത്തി 70 ഡിഗ്രി ചൂടാക്കിയ ശേഷമേ പാല്‍/ മറ്റ് പാലുല്പന്നങ്ങള്‍ എന്നിവ ഉപയോഗിക്കാവൂ.
  • ഇവ വില്‍പ്പന നടത്തുന്ന വാഹനത്തില്‍ ഫ്രീസര്‍ സംവിധാനം ഉണ്ടായിരിക്കണം.
  • ബിരിയാണി, മറ്റ് ഭക്ഷ്യ വസ്തുക്കള്‍ എന്നിവ ചൂടോടെ തന്നെ വില്‍ക്കണം.
  • ഭക്ഷണമിടാന്‍ പ്ലാസ്റ്റിക് കവറുകളും ടിനുകളും ഉപയോഗിക്കരുത്.
  • ഭക്ഷ്യ വസ്തുക്കളില്‍ മണം, രുചി എന്നിവയ്ക്ക് വ്യത്യാസമുണ്ടെങ്കില്‍ ഉപയോഗിക്കരുത്.
  • ഛര്‍ദി, വയറിളക്കം എന്നിവ ഉണ്ടായാല്‍ ഉടനെ ആശുപത്രിയില്‍ പോകേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ബന്ധപ്പെടുക. ഫോണ്‍: 04872424158, 8943346188, 18004251125 (ടോള്‍ ഫ്രീ നമ്പര്‍)

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...