ജിന്നിനെ ഒഴിപ്പിക്കാമെന്ന പേരില്‍ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: ശരീരത്തില്‍ നിന്ന് ജിന്നിനെ ഒഴിപ്പിക്കാമെന്ന പേരില്‍ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. തളിപ്പറമ്പ് ബദരിയ്യ നഗറില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഞാറ്റുവയലിലെ ഇബ്രാഹിമിനെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

പെണ്‍കുട്ടിയുടെ മാതൃസഹോദരിയുടെ കാലുവേദന മാറ്റാനെന്ന പേരിലാണ് അന്‍പതുകാരനായ ഇബ്രാഹിം ഇവരുടെ വീട്ടിലെത്തിയത്. സിദ്ധനാണ് എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ പ്രേതബാധ ഉണ്ടെന്നും ഒഴിപ്പിച്ചുതരാമെന്നും പറഞ്ഞ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഇബ്രാഹിമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...