കെഎസ്എഫ്ഇയിൽ നിന്നും ആൾമാറാട്ടം നടത്തി വ്യാജ ഒപ്പിട്ട് ചിട്ടി തുക കൈക്കലാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കട കെഎസ്എഫ്ഇയിൽ നിന്നും ആൾമാറാട്ടം നടത്തി വ്യാജ ഒപ്പിട്ട് ചിട്ടി തുക കൈക്കലാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കള്ളിക്കാട് മൈലക്കര സ്വദേശിയും കെഎസ്എഫ്ഇ ചിട്ടി കളക്ഷൻ ഏജന്റുമായ അഭിജിത് (30) ആണ് പിടിയിലായത്. 2024 ജൂലൈ 15 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അഭിജിത്ത്, സാം രാജ്, ചിട്ടി അംഗമായ ശരണ്യ ജയൻ എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയത്.

കള്ളിക്കാട് സ്വദേശിയായ വിഷ്ണുവിന്റെ പാസ്ബുക്കും തവണ തുകയും കൈക്കലാക്കിയായിരുന്നു തട്ടിപ്പ് നടത്തിയത്. ശരണ്യ ജയന് ജാമ്യം നിൽക്കുന്നത് വിഷ്ണുവാണ് എന്ന് ധരിപ്പിച്ച് സാം രാജിനെ വെച്ച് ആൾമാറാട്ടം നടത്തി. ശരണ്യ ജയന്‍ നറുക്കെടുപ്പിലൂടെ ലഭിച്ച ചിട്ടിക്ക് ജാമ്യത്തിന് ഒപ്പിട്ട് പണം കൈക്കലാക്കുകയായിരുന്നു. വിശ്വാസ വഞ്ചനയ്ക്കാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പനച്ചമൂട്ടിൽ റേഷൻ അരി കടത്ത് : മിന്നൽ പരിശോധനയിൽ 246 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി

0
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ...

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...