കോഴിക്കോട്: മുക്കം അരീക്കോട് പാലത്തിന് സമീപം ഇരുവഴിഞ്ഞി പുഴയില്‍ കോഴിയുടെ പഴകിയ അറവു മാലിന്യം തള്ളിയ കേസില്‍ ഒരാള്‍ പിടിയില്‍. മലപ്പുറം തിരൂരങ്ങാടി താഴെച്ചെന സ്വദേശി പാണഞ്ചേരി മുഹമ്മദ് അഫീഫിനെയാണ് മുക്കം പോലീസ് പിടികൂടിയത്. ഇയാള്‍ ഓടിച്ചിരുന്ന ഇരുചക്രവാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മെയ് 31ാം തിയ്യതി പുലര്‍ച്ചെയായിരുന്നു ഈ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തി നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിരുന്നത്. സ്ത്രീയോടൊപ്പം സ്‌കൂട്ടറില്‍ എത്തിയ ആളാണ് പിടിയിലായ മുഹമ്മദ് അഫീഫെന്ന് പോലീസ് വ്യക്തമാക്കി. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിതരാജന്‍, പഞ്ചായത്ത് സെക്രട്ടറി, നാട്ടുകാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് അഫീഫിനെ മുക്കം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്.
—
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
പുഴയില്‍ കോഴിയുടെ പഴകിയ അറവു മാലിന്യം തള്ളിയ കേസില്‍ ഒരാള്‍ പിടിയില്‍
RECENT NEWS
Advertisment



























