ആലപ്പുഴ : അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ചെറുകോൽ സ്വദേശി വിനീഷിന്‍റെ (37) മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തെ ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്‍റെ മകൻ ആദിത്യന്‍റെ (16) മൃതദേഹം കണ്ടെടുത്തിരുന്നു. ഇതോടെ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
മറ്റു രണ്ട് പേർക്കായി മൂന്ന് സ്കൂബാ ടീമുകൾ തിരച്ചിൽ തുടരുകയാണ്. ഫയർഫോഴ്സിന്റെ സ്കൂബാ ടീമംഗങ്ങളടക്കം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആറൻമുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി പുറപ്പെട്ട ചെന്നിത്തല പള്ളിയോടമാണ് രാവിലെ എട്ടരയോടെ വലിയപെരുംമ്പുഴ കടവിൽ വെച്ച് അപകടത്തിൽപ്പെട്ടത്.