എലിമുള്ളുംപ്ലാക്കൽ കുളഞ്ഞിപ്പടി റോഡിലെ ചപ്പാത്ത് അപകടാവസ്ഥയിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ പേരുവാലി കുളഞ്ഞിപ്പാടി റോഡിൽ ചപ്പാത്ത് അപകട ഭീഷണി ഉയർത്തുന്നു. കോന്നി തണ്ണിത്തോട് റോഡിൽ നിന്നും ബന്ധിപ്പിക്കുന്ന റോഡാണ്‌ ഇത്. റോഡിന് സമീപത്ത് കൂടി ഉള്ള തോട്ടിലൂടെ ശക്തമായ രീതിയിൽ വെള്ളം ഒഴുകിയതിനെ തുടർന്ന് ചപ്പാത്ത് അടിഭാഗം തകരുക യായിരുന്നു.

ഇതിന് മുകളിൽ കൂടിയാണ് വാഹനങ്ങൾ ഇപ്പോൾ കടന്ന് പോകുന്നത്. കാട്ടുകല്ലുകൾ ഉപയോഗിച്ചാണ് ഇതിന്‍റെ അടിഭാഗം നിർമ്മിച്ചിരിക്കുന്നത് എന്നതിനാൽ ഇവിടം ഇടിഞ്ഞ് പോകുന്നതിന് സാധ്യത ഏറെയാണ്. ഭാരം കയറ്റിയ വാഹനങ്ങൾ അടക്കം ഇതിന് മുകളിൽ കൂടി ആണ് മുകളിൽ കൂടി ആണ് കടന്ന് പോകുന്നത്.

ഇവിടെ കലുങ്ക് നിർമ്മിച്ചെങ്കിൽ മാത്രമേ വിഷയത്തിന് പരിഹാരം ആകൂ. ഇതേ റോഡിൽ കുളഞ്ഞിപ്പടി ഭാഗത്തും കലുങ്ക് ആവശ്യമാണ്. നിരവധി തവണ പ്രശ്നം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. ഇതിന് സമാന്തരമായി കടന്ന് പോകുന്ന മഹാത്മാ ഗാന്ധി റോഡിൽ കൂടി മഴകാലത്ത് വരുന്ന വെള്ളവും ഇതേ റോഡിൽ കൂടി ആണ് ഒഴുകുന്നത്. കഴിഞ്ഞ പ്രളയ കാലത്ത്‌ റോഡിൽ പലയിടത്തും കല്ലുകളും മണ്ണും നിറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...