ഒരൊറ്റ അതിര്‍ത്തി, ഒരൊറ്റ സേന ; ആദ്യത്തെ ഇന്റഗ്രേറ്റഡ് തീയറ്റര്‍ കമാന്‍ഡ് പ്രഖ്യാപനം ഈ വര്‍ഷം ഓഗസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഡൽഹി; ഇന്ത്യന്‍ സായുധ സേനകളുടെ ആദ്യത്തെ ഇന്റഗ്രേറ്റഡ് തീയറ്റര്‍ കമാന്‍ഡ് (ഐ.ടി.സി) പ്രഖ്യാപനം ഈ വര്‍ഷം ഓഗസ്റ്റില്‍ നടന്നേക്കും. ഇത് സംബന്ധിച്ചുള്ള നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായി വരികയാണ്. സേനാ വിഭാഗങ്ങള്‍ക്കിടയിലെ ഏകോപനത്തിനും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിനും ഈ പുതിയ നീക്കം സഹായകമാവുമെന്നാണ് വിലയിരുത്തല്‍. ആദ്യ ഇന്റഗ്രേറ്റഡ് തീയറ്റര്‍ കമാന്‍ഡ് സംബന്ധിച്ച പ്രഖ്യാപനം രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യ ദിനത്തില്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ആദ്യ ഘട്ടത്തില്‍ ജയ്‍പൂര്‍ ആസ്ഥാനമായുള്ള സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡിനെ ആയിരിക്കും ആദ്യ തീയറ്റര്‍ കമാന്‍ഡായി പ്രഖ്യാപിക്കുന്നത്. പോരായ്‍മകള്‍ കണ്ടെത്തി പരിഹരിക്കാനും വെല്ലുവിളികള്‍ നേരിടാനും അതിനനുസരിച്ച് ഘടനയില്‍ ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനും പരീക്ഷാണാടിസ്ഥാനത്തില്‍ ഈ കമാന്‍ഡ് പ്രവര്‍ത്തിച്ചു തുടങ്ങും. സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡിന് ശേഷം ലക്നൗ ആസ്ഥാനമായി നോര്‍ത്തണ്‍ തീയറ്റര്‍ കമാന്‍ഡും അതിന് ശേഷം കര്‍ണാടകയിലെ കാര്‍വാര്‍ ആസ്ഥാനമായി മാരിടൈം തീയറ്റര്‍ കമാന്‍ഡും നിലവില്‍ വരും. സമുദ്ര അതിര്‍ത്തി സുരക്ഷ ഈ കമാന്‍ഡിന് കീഴിലായിരിക്കും.

‘ഒരൊറ്റ അതിര്‍ത്തി, ഒരൊറ്റ സേന’ എന്ന ആശയം അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരം സംയുക്ത കമാന്‍ഡുകള്‍ രൂപീകരിക്കുന്നതെന്ന് സേനാ വൃത്തങ്ങള്‍ പറയുന്നു. തന്ത്രപ്രധാനമോ സുരക്ഷാ പ്രാധാന്യമോ ഉള്ള ഒരു പ്രത്യക മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി കര – നാവിക – വ്യോമ സേനകള്‍ ഈ കമാന്‍ഡുകളില്‍ സംയുക്തമായി ഒരൊറ്റ കമാന്‍ഡര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുമെന്നതാണ് പ്രത്യേകത. വെസ്റ്റേണ്‍ തീയറ്റര്‍ കമാന്‍ഡിന് പാകിസ്ഥാനുമായുള്ള അതിര്‍ത്തി മേഖലയുടെ സുരക്ഷാ, പ്രതിരോധ ഉത്തരവാദിത്തങ്ങളായിരിക്കും നല്‍കുക. ലക്നൗ ആസ്ഥാനമായുള്ള വടക്കന്‍ തീയറ്റര്‍ കമാന്‍ഡ് ചൈനയുമായുള്ള അതിര്‍ത്തി പ്രദേശങ്ങള്‍ സംരക്ഷിക്കും. നിലവില്‍ ഇത് കരസേനയുടെ സെന്‍ട്രല്‍ കമാന്‍ഡിലാണ്. ഇപ്പോഴത്തെ പദ്ധതി അനുസരിച്ച് പുതിയ തസ്‍തികകളോ റാങ്കുകളോ ഇതിനായി സൃഷ്ടിക്കില്ല. സേനകളുടെ നിലവിലുള്ള കമാന്‍ഡ് ഘടനകളില്‍ നിന്ന് തന്നെയായിരിക്കും ഇന്റഗ്രേറ്റഡ് കമാന്‍ഡുകളിലേക്ക് ഉദ്യോഗസ്ഥര്‍ നിയോഗിക്കപ്പെടുക. നിലവില്‍ കരസേനയ്ക്ക് രാജ്യത്ത് 17 കമാന്‍ഡുകളും വ്യോമ സേനയ്ക്ക് ഏഴ് കമാന്‍ഡുകളും നാവിക സേനയ്ക്ക് മൂന്ന് കമാന്‍ഡുകളുമാണുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിലെ എസി കൂപ്പെയിൽ യുവതിയുടെ മദ്യക്കടത്ത് ; പിടികൂടിയത് 75 ലീറ്റർ മുന്തിയ ബ്രാൻഡുകളുടെ...

0
പട്ന: ബിഹാറിലെ സമസ്തിപുരിൽ ട്രെയിൻ യാത്രക്കാരിയിൽനിന്നും 75 ലീറ്റർ മദ്യം പിടികൂടിയ...

ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ; കണക്കുകൾ പുറത്ത്

0
ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പലുകളുടെ എണ്ണം കഴിഞ്ഞയാഴ്ച...

കളമശ്ശേരിയിൽ ബെവ്കോയ്ക്ക് സമീപം മൃതദേഹം കണ്ടെത്തി ; മുഖത്ത് പരിക്കേറ്റ പാടുകൾ

0
കൊച്ചി : കളമശ്ശേരി തോഷിബ ജംഗ്ഷനിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ബെവ്‌കോയ്ക്ക്...

മഹാരാഷ്ട്ര തെരുവുകളും കീഴടക്കി വിദ്യാർഥി പ്രക്ഷോഭം ; പിന്തുണയുമായി രാഹുൽ ഗാന്ധി

0
പുനെ: തുടർച്ചയായ പരീക്ഷ ക്രമക്കേടുകൾക്കൊടുവിൽ മഹാരാഷ്ട്രയിലും വിദ്യാർഥികളുടെ പ്രതിഷേധം ശക്തമാകുന്നു. ദില്ലിയിലും...