തിരുവനന്തപുരം: ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ച ‘ഒരു രാജ്യം, ഒറ്റ പോലീസ് യൂണിഫോം’ എന്ന ആശയത്തോട് അനുകൂലമാണെങ്കിലും കാക്കി യൂണിഫോം മാറ്റുന്നതിനോട് കേരള പോലീസിന് യോജിപ്പില്ല. കേന്ദ്രത്തില്‍ നിന്ന് നിര്‍ദ്ദേശം വരുമ്പോള്‍ ഇക്കാര്യം അറിയിക്കും. ജനങ്ങളുടെ മനസില്‍ പതിഞ്ഞുപോയതാണ് കാക്കി വേഷമെന്നും നീലയോ മറ്റേതെങ്കിലും നിറത്തിലോ മാറ്റുന്നതിനോട് യോജിപ്പില്ലെന്നും പോലീസ് ആസ്ഥാനം വ്യക്തമാക്കി.
ലോക്നാഥ് ബെഹ്റ ഡി.ജി.പിയായിരിക്കെ 2018ല്‍ സംസ്ഥാനത്ത് പോലീസ് യൂണിഫോം പരിഷ്കരിക്കാന്‍ നീക്കമുണ്ടായെങ്കിലും നടന്നില്ല. നേവി ബ്ലൂ- കറുപ്പ്, ഒലിവ് ഗ്രീന്‍- നേവി ബ്ലൂ, നേവി ബ്ലൂ- ചുവപ്പ് എന്നിങ്ങനെ നിറങ്ങളും വിയര്‍പ്പോ വെള്ളമോ ആയാല്‍ എളുപ്പത്തില്‍ ഉണങ്ങുന്ന വിധത്തിലുള്ള തുണിയുമായിരുന്നു ശുപാര്‍ശ. ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഒരു കമ്പിനിയില്‍ നിന്ന് ഒരേ തരത്തിലുള്ള കാക്കിത്തുണി വാങ്ങണമെന്ന ബെഹ്റയുടെ ഉത്തരവും വിവാദമായതിനെത്തുടര്‍ന്ന് നടപ്പാക്കിയില്ല. എന്നാല്‍, ‘മൃദു ഭാവേ ദൃഢ കൃത്യേ’ എന്ന ആപ്തവാക്യം ആലേഖനം ചെയ്ത പോലീസിന്റെ നീലനിറത്തിലെ ഔദ്യോഗിക ചിഹ്നം ഇടതുതോളില്‍ തുന്നിച്ചേര്‍ക്കാന്‍ അനുമതിയായിരുന്നു.
പോലീസിന്റേതിന് സമാനമായ കാക്കി യൂണിഫോം മറ്റ് വകുപ്പുകളില്‍ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കണമെന്ന ഡി.ജി.പി അനില്‍കാന്തിന്റെ ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഫയര്‍ഫോഴ്സ്, വനം, എക്‌സൈസ്, ജയില്‍, ഹെല്‍ത്ത്, ലീഗല്‍ മെട്രോളജി, സ്റ്റുഡന്റ് പോലീസ്, മോട്ടോര്‍ വാഹന വിഭാഗങ്ങളിലെ കാക്കി യൂണിഫോം മാറ്റണമെന്നാണ് ശുപാര്‍ശ. പോലീസ് ആക്‌ട് പ്രകാരം ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പോലീസ് ഉദ്യോഗസ്ഥനല്ലാതെ മറ്റാര്‍ക്കും കാക്കി യൂണിഫോം ധരിക്കാന്‍ പാടില്ല. ഫയര്‍ഫോഴ്സ്, ജയില്‍, വനംവകുപ്പുകള്‍ ക്രമസമാധാന ചുമതലയില്‍ ഉള്‍പ്പെടാത്തതിനാല്‍ മറ്റൊരു യൂണിഫോം നല്‍കണം. മോട്ടോര്‍ വാഹന, എക്സൈസ് ഉദ്യോഗസ്ഥരുടെ യൂണിഫോമും പരിഷ്കരിക്കണം എന്നാണ് ആവശ്യം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033