Monday, September 9, 2024 3:09 pm

ലഹരി വിരുദ്ധ ക്യാമ്പയിൻ – മനുഷ്യ മഹാ ശൃംഖല നവംബര്‍ ഒന്നിന് അടൂരില്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍: കേരളത്തിന്റെ ഭാവിക്ക് മേൽ ഇരുൾ മൂടുന്ന വിധം മയക്കുമരുന്ന് എന്ന മഹാവിപത്ത് പടരുന്ന സാഹചര്യത്തിൽ ഇതിനെതിരായ പ്രവർത്തനത്തിൽ സാമൂഹ്യ മനസ്സാക്ഷിയെ കൂടി കൂട്ടിച്ചേർത്തുകൊണ്ട് കേരള ഗവൺമെന്റ് നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 മുതൽ കേരളപ്പിറവി ദിനമായ നമ്പർ ഒന്നു വരെ നീണ്ടുനിന്ന പ്രചാരണ പ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് അടൂർ നഗരത്തിന് ചുറ്റും മനുഷ്യശൃംഖല തീർക്കുന്നു. കേരള സർക്കാരിന്റെ നേതൃത്വത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുന്ന മയക്കുമരുന്ന് എതിരായ ഒരു ജനകീയ യുദ്ധമാണ് കേരളത്തിൽ ഒക്ടോബർ രണ്ട് മുതൽ ആരംഭിച്ചത്. വലിയ പിന്തുണയും സ്വീകാര്യതയും ആണ് ഈ പരിപാടിക്ക് ലഭിച്ചത്. സമാപനത്തിലെ ഈ മനുഷ്യശൃംഖലയിൽ മുഴുവൻ ജനവിഭാഗവും പങ്കെടുക്കണമെന്ന് ചിറ്റയം ഗോപകുമാർ അഭ്യർത്ഥിച്ചു.

നവംബർ ഒന്നിന് 2.30 ന് അടൂർ യു.ഐ.ടി ജംഗ്ഷനിൽ നിന്നും ആരംഭിച്ചു ഗാന്ധി സ്മൃതി മൈതാനത്ത് സമാപിക്കുന്ന തരത്തിലാണ് ശൃംഖല സംഘടിപ്പിച്ചിട്ടുള്ളത് അടൂർ നഗര പ്രദേശങ്ങളിലെ മുഴുവൻ സ്കൂളുകളും, ഹയർസെക്കൻഡറി സ്കൂളുകളും, ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജ്, മാർ ക്രിസോസ്റ്റം കോളേജ്, ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളേജ്, അടൂർ ബിഎഡ് സെന്റർ, യുഐടി അടൂർ, സിന്ധു ഐടിസി എന്നീ സ്ഥാപനങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളും, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, യുവജന സംഘടനകൾ എന്നിവർ ഈ ശൃംഖലയിൽ അണിചേരും.

ലഹരിവിരുദ്ധ നൃത്തശില്പം അടൂർ സെന്റ്‌ മേരീസ് സ്കൂളിലെ കുട്ടികൾ അവതരിപ്പിക്കും, ലഹരിവിരുദ്ധ സന്ദേശം പകരുന്ന ഫ്ലാഷ് മോബ് മാർ ക്രിസോസ്റ്റം കോളേജ് കുട്ടികൾ അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന ലഹരി വിരുദ്ധ സമ്മേളനത്തിൽ രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ലഹരിക്കെതിരെയുള്ള സാമൂഹ്യ പങ്കാളിത്തത്തോടെയുള്ള പോരാട്ടത്തിൽ അടൂർ മണ്ഡലത്തിലെ മുഴുവൻ ജനങ്ങളും പങ്കെടുക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അഭ്യര്‍ത്ഥിച്ചു.

മനുഷ്യശൃംഖലയുടെ വിളംബരം അറിയിച്ചുകൊണ്ട് ഒക്ടോബർ 31ന് വൈകിട്ട് നാലരയ്ക്ക് അടൂർ പഴയ പ്രൈവറ്റ് ബസ്റ്റാൻഡ് മുതൽ അടൂർ ഗാന്ധി സ്മൃതി മൈതാനം വരെ വിളംബര ജാഥ നടത്തും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മുൻസിപ്പൽ ചെയർമാൻ ഡി സജി, വൈസ് ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ്, അടൂർ നഗരസഭയിലെ ജനപ്രതിനിധികൾ, വിമുക്തി ജില്ലാ കോർഡിനേറ്റർ അഡ്വക്കേറ്റ് ജോസ് കളിയ്ക്കൽ, വിവിധ സാമൂഹ്യ രാഷ്ട്രീയ നേതാക്കൾ, അയൽക്കൂട്ടം സിഡിഎസ് അംഗങ്ങൾ തുടങ്ങിയവർ ഈ വിളംബര ജാഥയിൽ പങ്കെടുക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033


 

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

രാജ്യത്തെ ആദ്യ ഇന്റലിജന്‍റ് സിയുവി പുറത്തിറക്കി ജെഎസ്ഡബ്ല്യൂ എംജി മോട്ടോര്‍ ഇന്ത്യ

0
ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് ക്രോസ്ഓവര്‍ യൂട്ടിലിറ്റി വെഹിക്കിളായ (സിയുവി) എംജി വിന്‍ഡ്സറില്‍...

പാട്ടുപാടി വോട്ടു പിടിക്കാൻ കമല ; തരംഗമായി ”നാച്ചോ നാച്ചോ”

0
വാഷിങ്ടൺ: യുഎസിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം കനക്കവേ ബോളിവുഡ് സ്റ്റൈലിലുള്ള പാട്ടുമായി...

ഡോക്ടര്‍മാര്‍ നാളെ വൈകീട്ട് 5 മണിക്കകം ഡ്യൂട്ടിക്കു ഹാജരാകണം ; അന്ത്യശാസനവുമായി സുപ്രീംകോടതി

0
ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമരരംഗത്തുള്ള...