ബേക്കലില്‍ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച ഒരു കോടി രൂപ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: കാസര്‍കോട് ബേക്കലില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന ഒരു കോടി രൂപ പിടികൂടി. പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറില്‍ കൊണ്ട് പോവുകയായിരുന്ന പണം കണ്ടെത്തിയത്. രേഖകൾ ഇല്ലാതെ  കൊണ്ട് പോവുകയായിരുന്ന 1,17,50,000 രൂപയാണ് കണ്ടെത്തിയത്. ബേക്കല്‍ തൃക്കണ്ണാട് നടത്തിയ വാഹന പരിശോധനയ്ക്കിടെ കാറില്‍ നിന്നാണ് പണം പിടിച്ചത്. മേല്‍പ്പറമ്പ് സ്വദേശി അബ്ദുല്‍ ഖാദറായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. കാറിലെ‍ പുറകിലെ സീറ്റിന് അടിയില്‍ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. ഇത് വിവിധ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ട് പോവുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഒരു ഇടവേളയ്ക്ക് ശേഷമാണ് കാസര്‍കോട് ജില്ലയില്‍ ഇത്രയും വലിയ തോതില്‍ രേഖകളില്ലാത്ത പണം പിടികൂടുന്നത്. വിശദമായ അന്വേഷണം നടത്താനാണ് ബേക്കല്‍ പോലീസിന്‍റെ തീരുമാനം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാറമട (ക്വോറി) ഉടമകള്‍ കോടികളുടെ CER ഫണ്ട്‌ വെട്ടിക്കുന്നു ; റാന്നിയിലെ മൂന്ന് ക്വാറികളുടെ...

0
പത്തനംതിട്ട : സംസ്ഥാനത്തെ ക്വോറി ഉടമകള്‍ കോടികളുടെ CER ഫണ്ട്‌ വെട്ടിക്കുന്നുവെന്ന്...

സ്വകാര്യബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

0
മലപ്പുറം: ചങ്ങരംകുളത്ത് സ്വകാര്യബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ....

പോലീസ് യൂണിഫോമിട്ട് ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നത് വിലക്കിയ സർക്കുലർ ഹൈക്കോടതി സ്റ്റേ...

0
ന്യൂഡൽഹി: നിയമപരിപാലനത്തില്ലാതെ പോലീസ് യൂണിഫോമിട്ട് ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നത്...

ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെയുണ്ടായ അപകടം; തിക്കിലും തിരക്കിലും ഒരു മരണം

0
ഒഡീഷ: ഒഡീഷയിലെ പുരിയില്‍ നടന്ന ജഗന്നാഥ ക്ഷേത്രത്തിൽ നടന്ന രഥയാത്രക്കിടെ ഉണ്ടായ...