പത്തനംതിട്ട : കിലയുടെയും ജില്ലാ ആസൂത്രണ സമിതിയുടെയും നേതൃത്വത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികളുടെ വെറ്റിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഏകദിന പരിശീലനം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, കിലയുടെ ഫാക്കല്‍റ്റികളായ എം.കെ വാസു, എന്‍. പ്രകാശ്, ഐ.കെ.എം ടെക്നിക്കല്‍ ഓഫീസര്‍ അരുണ്‍, അസി. എക്സ്. എഞ്ചിനീയര്‍ ഗിരീഷ് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.
വെറ്റിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഏകദിന പരിശീലനം നടന്നു
RECENT NEWS
Advertisment



























