പാടത്തേക്ക് വെള്ളം തിരിച്ചുവിടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ അടിയേറ്റ് യുവകര്‍ഷകന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഷൊര്‍ണൂര്‍ കോഴിപ്പാറയില്‍ പാടത്തേക്ക് വെള്ളം തിരിച്ചുവിടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ അടിയേറ്റ് യുവകര്‍ഷകന്‍ മരിച്ചു. മുണ്ടായ പുളിന്തോട്ടത്തില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ പ്രശാന്താണ് (36) മരിച്ചത്. ഇപ്പോള്‍ തിരുമിറ്റക്കോട് താമസിക്കുന്ന പ്രശാന്ത് കോഴിപ്പാറയില്‍ നെല്‍പാടം പാട്ടത്തിനെടുത്ത് കൃഷി നടത്തി വരികയാണ്.

ഇന്നലെ രാവിലെ ഒമ്പതരയോടെ പാടത്തേക്ക് വെള്ളം തിരിച്ചുവിടുന്നതിനിടെ അയല്‍പക്കത്തെ വീട്ടുകാരനുമായുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. വീട്ടുകാരനോടൊപ്പം അടുത്തുള്ള മറ്റു ചിലരും ചേര്‍ന്ന് പ്രശാന്തിനെ മര്‍ദ്ദിച്ചതായി പറയുന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റ പ്രശാന്തിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചക്ക് രണ്ടരയോടെ മരണപ്പെട്ടു. പ്രതികള്‍ ഒളിവിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...