തോട്ടം മേഖലയില്‍ തമ്പടിച്ചിരിക്കുന്ന വന്യമൃഗങ്ങള്‍ പ്രദേശവാസികള്‍ക്കും തൊഴിലാളികള്‍ക്കും ഭീഷണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

പെരുനാട് : തോട്ടം മേഖലയില്‍ തമ്പടിച്ചിരിക്കുന്ന വന്യമൃഗങ്ങള്‍ പ്രദേശവാസികള്‍ക്കും തൊഴിലാളികള്‍ക്കും ഭീഷണിയാകുന്നു, പ്രക്ഷോഭത്തിനൊരുങ്ങി ബിജെപി. തോട്ടം തൊഴിലാളികളെ വന്യമൃഗങ്ങള്‍ ആക്രമിക്കുന്ന കേസുകള്‍ നാട്ടില്‍ വര്‍ധിച്ചു. കഴിഞ്ഞ ദിവസം രാജന്‍ എന്ന തൊഴിലാളിയെ ആക്രമിച്ച് ദാരുണമായി പരിക്കേല്‍പ്പിച്ചിരുന്നു. മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയും ആക്രമിക്കുന്നത് മാത്രമല്ല, കാര്‍ഷിക വിളകളും വ്യാപകമായി നശിപ്പിക്കുന്നു. മാമ്പാറ പ്രദേശത്ത് വന്‍കിട തോട്ടങ്ങളിലെ കാടുകളാണ് മൃഗങ്ങള്‍ പ്രധാനമായും താവളമാക്കിയിരിക്കുന്നത്.

ഈ തോട്ടങ്ങളിലെ കാടുകള്‍ തെളിച്ച് വൃത്തിയാക്കണമെന്ന് പലതവണ തോട്ടം ഉടമകളോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. വാര്‍ഡിലെ മെമ്പറും പഞ്ചായത്തും ജനങ്ങളുടെ സുരക്ഷിത ജീവിതത്തിന് വേണ്ട നടപടികള്‍ കൈക്കൊണ്ടില്ലെന്ന ആരോപണം ശക്തമാണ് . തോട്ടങ്ങളിലെ കാടു തെളിച്ച് ജനങ്ങളുടെ ജീവനും കൃഷിക്കും സ്വത്തിനും സംരക്ഷണം നല്‍കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരതീയ ജനതാ പാര്‍ട്ടി പെരുനാട് പഞ്ചായത്ത് കമ്മിറ്റി ഇതിനു പരിഹാരം കാണും വരെ പ്രക്ഷോഭം തുടരാന്‍ തീരുമാനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...