അമേരിക്ക : അമേരിക്കയിലെ മിഷിഗന്‍ സര്‍വകലാശാലയിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ക്യാമ്പസില്‍ രണ്ടിടങ്ങളില്‍ വെടിവെയ്പ്പുണ്ടായതായി പോലീസ് സ്ഥിരീകരിച്ചു. മുഖംമൂടി ധരിച്ചെത്തിയ അക്രമി രക്ഷപെട്ടു. പോലീസ് തിരച്ചില്‍ തുടരുകയാണ്. യൂണിവേഴ്സിറ്റി രണ്ടുദിവസത്തേക്ക് അടച്ചിട്ടു. 50,000 കുട്ടികള്‍ പഠിക്കുന്ന സര്‍വകലാശാലയാണിത്.





























