റാന്നിയിൽ വാഹനാപകടം ; ഒരാൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: സംസ്ഥാന പാതയില്‍ നടന്ന വാഹനാപകടത്തിൽ ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം കുന്നത്തുകാല്‍ എല്ലുവിള സ്വദേശി അനുഗ്രഹയില്‍ ബെന്നറ്റ് രാജ് (22) ആണ് മരിച്ചത്. നെടുമങ്ങാട് പ്ലാത്തറ രജീഷ് (കിച്ചു-32), അടൂര്‍ സ്വദേശി ഡോണി(24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ധ ചികിത്സക്കായി കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടം ഉണ്ടാക്കിയ കാറിന്‍റെ ഡ്രൈവര്‍ ഡിക്സനെ പിന്നീട് നെഞ്ചുവേദനയെ തുടര്‍ന്ന് റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ മന്ദിരം പൊട്ടങ്കല്‍പടിയില്‍ ടേക്ക് എ.ബ്രേക്കിന് സമീപം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടം.

റാന്നി ഭാഗത്തു നിന്നും എത്തിയ ആള്‍ട്ടോ കാറും പത്തനംതിട്ട ഭാഗത്തു നിന്നും എത്തിയ ഫോര്‍ച്ച്യൂണര്‍ കാറുമാണ് കൂട്ടിയിടിച്ചത്. അമിതവേഗതയില്‍ ദിശതെറ്റിയാണ് ഫോര്‍ച്ച്യൂണര്‍ കാറെത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ശബരിമല പമ്പയില്‍ ആഗോള അയ്യപ്പസംഗമത്തില്‍ നടന്ന സംഗീത പരിപാടിക്കെത്തിയതാണ് അപകടത്തില്‍പെട്ടവര്‍. ഇവര്‍ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയുടെ ട്രൂപ്പിലെ കലാകാരന്‍മാരാണ്. പമ്പയിലെ പരിപാടിക്ക് ശേഷം ചെല്ലയ്ക്കാട് ഉള്ള സുഹൃത്തിനെ വീട്ടിലെത്തി മടങ്ങവെയാണ് അപകടത്തില്‍ പെട്ടത്. മരിച്ച ബെന്നറ്റ് ഗിറ്റാറിസ്റ്റും രജീഷും ഡോണിയും ഡ്രം കൈക്കാര്യം ചെയ്യുന്നവരുമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെന്തുരുകി കേരളം : ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥാവകുപ്പ് ; വ്യാഴം മുതൽ മൂന്നുദിവസം മഴയ്ക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കനത്ത ചൂട് അനുഭവപ്പെടും. പകൽ ജാഗ്രത...

പമ്പാ ജലമേള സെപ്റ്റംബർ 13ന് നീരേറ്റുപുറത്ത് ; പ്രമുഖ വള്ളങ്ങൾ പങ്കെടുക്കും

0
കോട്ടയം : കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്കായുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേളയും...

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റ് : ഇടുക്കി ക്രൈംബ്രാഞ്ചിലെ വനിതാ എഎസ്ഐക്ക് സസ്‌പെൻഷൻ

0
ചെറുതോണി : പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും അപമാനിക്കുന്ന ഫെയ്സ്ബുക് പോസ്റ്റുകൾ ഉൾപ്പെടെ...

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...