മലപ്പുറം : വേങ്ങരയ്ക്കടുത്ത് ബസ്സും കാറും കൂട്ടിയിടിച്ച് ഒരുമരണം. മമ്പാട് താണ സ്വദേശി കരിക്കാടന്‍പൊയില്‍ അബ്ദുള്‍ മജീദാണ് മരിച്ചത്. വേങ്ങര റോഡില്‍ ഹാജിയാര്‍പള്ളിയ്ക്ക് സമീപമാണ് ബസ്സും കാറും കൂട്ടിയിടിച്ചത്. മലപ്പുറം ഭാഗത്തേക്ക് വരികയായയിരുന്ന കാറും പാണക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അബ്ദുള്‍ റൗഫ് സാരമായ പരിക്കുകളോടെ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെ 11.30ന് അപകടം. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അബ്ദുള്‍ മജീദിനെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സ്വകാര്യ ബസ്സിന്റെ അമിത വേഗയാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.