കണ്ണൂര്‍ : അഗതി മന്ദിരത്തില്‍ ഭക്ഷ്യ വിഷ ബാധയേറ്റ് ഒരാള്‍ മരിച്ചു. അന്തേവാസിയായ പീതാബരനാണ് മരിച്ചത്. മറ്റു നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
ഒരു മുറിയില്‍ താമസിക്കുന്നവര്‍ക്കാണ് വിഷബാധയേറ്റത് എന്നതില്‍ ദുരൂഹതയുണ്ട്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതാണോ എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ചികിത്സയിലുള്ള ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ സിറ്റി അവേരയിലെ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള അന്തേവാസികള്‍ക്കാണ് ഭക്ഷ്യ വിഷ ബാധയേറ്റത്. സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.