തൃശ്ശൂര്‍ ജില്ലയിലെ ക്ഷേത്രങ്ങളില്‍ ഒരു ആനയെ ഉപയോഗിച്ചുള്ള ചടങ്ങുകള്‍ക്ക് അനുമതി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ ക്ഷേത്രങ്ങളില്‍ ഒരു ആനയെ ഉപയോഗിച്ചുള്ള ചടങ്ങുകള്‍ക്ക് അനുമതി നല്‍കുമെന്ന് ജില്ലാ കളക്ടര്‍. നാട്ടാന പരിപാലനം- ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുമ്പോഴാണ് ജില്ലാ കളക്ടര്‍ ആനയെ ഉപയോഗിക്കുന്നതിന് അനുമതി നല്‍കുമെന്ന് വ്യക്തമാക്കിയത്. ജില്ലയിലെ ഉത്സവങ്ങള്‍ തുടങ്ങാനിരിക്കുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചു ചേര്‍ത്തത്.

ജില്ലയിലാകെ 126 ആനകളാണ് ഉള്ളത്. ഇതില്‍ 16 ആനകളെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കി വേണ്ട ചികിത്സകള്‍ ലഭ്യമാക്കും. ഒരു ആനയെ മാത്രം പരിമിതപ്പെടുത്തിയാണ് ക്ഷേത്രങ്ങളിലും മറ്റു ആരാധനാലയങ്ങളിലും ചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കുക. കൊവിഡ് മാനദണ്ഡം അനുസരിച്ച്‌ 100 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്ത് 15 പേര്‍ എന്ന നിലയിലാണ് ക്ഷേത്ര ആചാരങ്ങള്‍ക്ക് ആളുകളെ അനുവദിക്കുക.

കൂടാതെ ജില്ലയിലെ ആനകളുടെ ഇന്‍വെന്ററി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി. ഇതിനായി ഒരു കമ്മിറ്റി രൂപീകരിച്ച്‌ ജില്ലയില്‍ പ്രത്യേക ചികിത്സ വേണ്ട ആനകളെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...