ഏകാരോഗ്യം – കമ്മ്യൂണിറ്റി മെന്റര്‍മാര്‍ക്കായുളള ഏകദിന പരിശീലനം ജില്ലയിൽ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏകാരോഗ്യം പദ്ധതിയുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി മെന്റര്‍മാര്‍ക്കുളള ഏകദിന പരിശീലന പരിപാടികള്‍ പന്തളം തെക്കേക്കര, കടമ്പനാട് എന്നീ ഗ്രാമപഞ്ചായത്തുകളില്‍ സംഘടിപ്പിച്ചു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷനുമായ വി.പി. റാഹേല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിദ്യാധരപണിക്കര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രിയ, വാര്‍ഡ് മെമ്പര്‍മാരായ ശ്രീവിദ്യ, പൊന്നമ്മ, ഏകാരോഗ്യം പദ്ധതി ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.അംജിത് രാജീവന്‍, തുമ്പമണ്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിമല്‍ഭൂഷന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആഷ, പന്തളം തെക്കേക്കര പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.രഞ്ജി, ഡിസ്ട്രിക്റ്റ് മെന്റര്‍ ഷെറീന ഷുക്കൂര്‍ എന്നിവര്‍ പങ്കെടുത്തു.

കടമ്പനാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു ദിലീപ് ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ഫൗസിയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മൃഗസംരക്ഷണ ഉദ്യോഗസ്ഥന്‍ ഡോ.ഷാജി, കൃഷി വകുപ്പില്‍ നിന്നും സബ്ന, ജില്ലാ മെന്റര്‍മാരായ സുജാത, രാജു, കടമ്പനാട് പ്രാഥമികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജി.അനില്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീകുമാരി എന്നിവര്‍ പങ്കെടുത്തു. മനുഷ്യന്റെ ആരോഗ്യം മാത്രമല്ല മൃഗങ്ങളുടേയും പരിസ്ഥിതിയുടേയും ആരോഗ്യം കൂടി കണക്കിലെടുത്ത് വിവിധ തലങ്ങളില്‍ രോഗനിരീക്ഷണവും കണ്ടെത്തലും ഇടപെടലുകളും നടത്തുന്നതിനുളള സമീപനമാണ് ഏകാരോഗ്യം പരിപാടി.

മൃഗങ്ങളില്‍ നിന്നും മറ്റ് പാരിസ്ഥിതിക സ്രോതസുകളില്‍ നിന്നും പകരുന്ന പകര്‍ച്ചവ്യാധികള്‍ തിരിച്ചറിയുന്നതിനോ കണ്ടെത്തുന്നതിനോ ഒന്നിലധികം തലങ്ങളില്‍ രൂപകല്പന ചെയ്ത സംവിധാനങ്ങള്‍ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കുക വഴി മനുഷ്യര്‍, മൃഗങ്ങള്‍ അവര്‍ പൊതുവായി പങ്കിടുന്ന പരിസ്ഥിതി എന്നിവയിലെ എല്ലാ ആരോഗ്യപ്രശ്നങ്ങളും തിരിച്ചറിയാനും പരിഹരിക്കാനും സാധിക്കും.
ഏകാരോഗ്യം പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ജില്ലാതല കമ്മിറ്റികള്‍ രൂപീകരിക്കുകയും ജില്ലാതല മെന്റര്‍മാര്‍ കമ്മ്യൂണിറ്റി മെന്റര്‍മാര്‍ കമ്മ്യൂണിറ്റി വോളണ്ടിയര്‍മാര്‍ എന്നിവരെ തിരഞ്ഞെടുത്തു. സാമൂഹ്യാധിഷ്ഠിത രോഗ നിരീക്ഷണത്തിനായി കമ്മ്യൂണിറ്റി മെന്റര്‍മാര്‍ക്കായുളള പരിശീലനം നടന്നു വരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിത കുമാരി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബഖ്ത്യാർപൂരിന്റെ പേര് നിതീഷ്പൂരാക്കണമെന്ന് ബിഹാറിലെ മന്ത്രി ; നിർദ്ദേശം തള്ളി ജെഡിയു

0
പാട്‌ന : ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മസ്ഥലമായ ബഖ്ത്യാർപൂരിന്റെ...

പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും ടി. വീണക്കുമെതിരായ ഇഡി നടപടികള്‍ക്കിടെ ഫേസ്ബുക് പോസ്റ്റുമായി...

0
കോഴിക്കോട്: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും...

‘എസ്ഐആർ രക്തരഹിത കൂട്ടക്കൊല’ ; വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിൽ രൂക്ഷവിമർശനവുമായി പ്രകാശ്...

0
ഹൈദരാബാദ് : വോട്ടർപട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ നീക്കം ചെയ്യുന്നത് ‘രക്തരഹിത...

കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്

0
കോഴിക്കോട്: കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്. സി...