ചെങ്ങന്നൂര്‍ : വൺ ഇൻഡ്യാ വൺ പെൻഷൻ മൂവ്മെന്റിന്‍റെ സ്ഥാപക ദിനാചരണത്തിന്‍റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തുകയും മുതിർന്ന പൗരൻമാരെ ആദരിക്കുകയും ചെയ്തു. താലൂക്ക് തല ഉദ്ഘാടനം വെൺമണി പഞ്ചായത്തിൽ മണ്ഡലം പ്രസിഡന്റ് സാം.കെ ചാക്കോ പതാക ഉയർത്തി നിർവ്വഹിച്ചു.
സംസ്ഥാന കൗൺസിൽ അംഗം ബ്ളസ്സൻ ജേക്കബ്, പഞ്ചായത്ത് കോ-ഓർഡിനേറ്റർ എം.വി ജയിംസ്, വാർഡ് കോ-ഓർഡിനേറ്റർമാരായ ടി.കെ സൈമൺ, ജേക്കബ്ബ് ചാക്കോ എന്നിവർ സംബന്ധിച്ചു. മുതിർന്ന പൗരനായ വെൺമണി കീരിക്കാട്ട് തറയിലേത്ത് ടി.കെ മാത്യുവിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
ചെറിയനാട് പഞ്ചായത്തിൽ മണ്ഡലം സെക്രട്ടറി മാത്യു ഏബ്രഹാം പതാക ഉയർത്തി. മുതിർന്ന പൗരനെ ആദരിക്കുകയും ചെയ്തു. മാന്നാറിൽ മുൻ പഞ്ചായത്ത് സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ പതാക ഉയർത്തി. മുതിർന്ന പൗരനായ നാരായണനെ എം.സി കുര്യൻ പൊന്നാടയണിച്ച് ആദരിച്ചു. ബിജു മാത്യു, ജോസഫ് ഫീലിപ്പോസ് എന്നിവർ സംബന്ധിച്ചു.