രാഖില്‍ ബിഹാറിലെത്തിയിരുന്നു – തെളിവ് കിട്ടി ; ഉത്തരേന്ത്യന്‍ ശൈലിയിലുള്ള കൊലപാതകമെന്ന് മന്ത്രി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : മാനസയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് രാഖിൽ ബിഹാറിലേക്ക് യാത്രചെയ്തെന്നും കേസിൽ പോലീസിന് കൃത്യമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. കോതമംഗലത്ത് നടന്നത് ഉത്തരേന്ത്യൻ ശൈലിയുള്ള കൊലപാതകമാണെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് എറണാകുളം റൂറൽ എസ്.പിയുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൊല്ലപ്പെട്ട മാനസയ്ക്ക് അന്തിമോപചാരം അർപ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഖിൽ ബിഹാറിൽപോയതിന് കൃത്യമായ തെളിവ് ലഭിച്ചിട്ടുണ്ട്. കുറച്ചുദിവസങ്ങൾക്ക് മുന്‍പ് രാഖിലും സുഹൃത്തും ബിഹാറിൽ പോയിട്ടുണ്ടെന്നാണ് എറണാകുളം റൂറൽ എസ്.പി പറഞ്ഞത്. ബിഹാറിന്റെ ഉൾപ്രദേശങ്ങളിൽ താമസിച്ചു. അവിടെ രാഖിലിന് പരിചയമുള്ള ഒരു ഇതരസംസ്ഥാന തൊഴിലാളിയുണ്ടായിരുന്നു. ഇയാളെ അവിടെവെച്ച് കണ്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് സംഘം ഇന്നുതന്നെ ബിഹാറിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു.

രാഖിലിന്റെ യാത്രയുടെ വിശദാംശങ്ങൾ പുറത്തുവന്നതോടെ തോക്ക് സംഘടിപ്പിച്ചത് ബിഹാറിൽനിന്നാണെന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. ഇന്റീരിയർ ഡിസൈനിങ് ജോലികൾ ചെയ്തിരുന്ന രാഖിൽ ഒരുസുഹൃത്തിനൊപ്പമാണ് ബിഹാറിലേക്ക് പോയിരുന്നത്. രണ്ടുദിവസം സുഹൃത്തിനൊപ്പം അവിടെ യാത്രചെയ്തു. എന്നാൽ ഒരുദിവസം രാഖിൽ ഒറ്റയ്ക്ക് യാത്രചെയ്തെന്നാണ് വിവരം. ഇതിനിടെയാണ് തോക്ക് സംഘടിപ്പിച്ചതെന്നും കരുതുന്നു.

എന്നാൽ ഇതുസംബന്ധിച്ച് പോലീസ് കേന്ദ്രങ്ങൾ വ്യക്തത നൽകിയിട്ടില്ല. വിശദമായ അന്വേഷണത്തിനായി പോലീസ് സംഘം ഇന്നുതന്നെ ബിഹാറിലേക്ക് യാത്രതിരിക്കും. തോക്കുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ബിഹാർ പോലീസുമായി ബന്ധപ്പെട്ടിട്ടുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടിഫിൻ ബോക്സിൽ ഐഇഡി : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം ; മൂന്നുപേർ അറസ്റ്റിൽ

0
ചണ്ഡീ​ഗഢ് : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പോലീസ്. മൂന്നുപേരെ അറസ്റ്റ്...

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...

സോഷ്യൽ മീഡിയവഴി മയക്കുമരുന്നുവില്പന : നടൻ റോഹുല്ല ധാർ അറസ്റ്റിൽ

0
മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള...

3 വർഷത്തിനിടെ മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ ചെലവഴിച്ചത് കോടികൾ ; കണക്കുകൾ പുറത്തുവിട്ട് സിജെപി

0
ഡൽഹി : കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ...