കോന്നി : കൂടൽ രാക്ഷസൻപാറയിൽ തേനീച്ചയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. പരിക്കേറ്റ ഇഞ്ചപ്പാറ പുതുവൽ വീട്ടിൽ കോശി സാമുവലിനെ ആണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കൂടൽ രാക്ഷസൻ പാറയിൽ ഖനനം നടത്തുവാനുള്ള നീക്കത്തിനെതിരെ സമരം ചെയ്യുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനായി എത്തിയ വൈദിക സംഘത്തിന് നേരെയാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്. ഇരുപത് പേർക്ക് തേനീച്ചയുടെ കുത്തേറ്റു. സമിതി അംഗങ്ങളും നാട്ടുകാരും ഉൾപെടുന്നവർ രാക്ഷസൻ പാറയുടെ മൂക്ക് ഭാഗത്ത് എത്തിയപ്പോൾ ആണ് തേനീച്ച ആക്രമിച്ചത്.
ബഹളം കേട്ട് ഓടിക്കൂടിയവർ ആണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനജാഗ്രത സമിതി ചെയർമാൻ പുതുവൽ കോശി സാമുവലിനാണ് കൂടുതൽ കുത്തേറ്റത്. കൂടാതെ ജെയിംസ് ഇഞ്ചപ്പാറ, മിനി മഠത്തിലേത്ത്, ജോസ് നരിക്കുഴി, വർഗീസ് തോമസ്, കെ സി ചെറിയാൻ, എൽസി വർഗീസ്, ആനീ മാത്യു, സാലി ജോൺ, സാബു ജോൺ,ജോയ്‌സ് ബാബു, ബിജോയ് ബേബി, കെവിൻ ബിജോയ്, അനിയൻ, കുഞ്ഞുമോൻ, ലിസി, ഷൈനി, ഗീത എന്നിവരെയും തേനീച്ചയുടെ കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പാറ കയ്യേറാൻ ശ്രമിക്കുന്നവർ തേനീച്ചയെ ഇളക്കി വിട്ടതാകാം എന്നാണ് കുത്തേറ്റവർ ആരോപിക്കുന്നത്.