പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി: കുവൈത്തില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം ബ്‌നെയിദ് അൽ ഖാർ പ്രദേശത്തെ ഒരു അപ്പാർട്ട്മെന്‍റ് കെട്ടിടത്തിന്‍റെ അടുക്കളയിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്നാണ് തീ പടർന്നുപിടിച്ചത്. നിമിഷങ്ങൾക്കകം സ്ഥലത്താകെ പുക ഉയര്‍ന്നു. കെട്ടിടത്തിലെ താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വിവരം ലഭിച്ച ഉടൻ സെൻട്രൽ അൽ ഹിലാലി, അൽ ഷഹീദ് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി.

കെട്ടിടത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരുന്നത് തടയാൻ കഴിഞ്ഞു. ദീര്‍ഘനേരത്തെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണത്തിലാക്കാനും വലിയ ദുരന്തം ഒഴിവാക്കാനും അഗ്നിശമന സേനാംഗങ്ങൾക്ക് കഴിഞ്ഞു. പൊട്ടിത്തെറിയെ തുടര്‍ന്ന് പരിക്കേറ്റ വ്യക്തിയെ ഉടൻ തന്നെ വൈദ്യസഹായത്തിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. അഗ്നിശമന സേനാംഗങ്ങളുടെ കൃത്യ സമയത്തുള്ള ഇടപെടൽ മൂലം മറ്റ് താമസക്കാരുടെ സുരക്ഷ ഉറപ്പാകുകയും തീപിടിത്തം വ്യാപിക്കാതിരിക്കുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനധികൃത ബോർഡുകൾ സ്ഥാപിച്ചാൽ കോടതിയലക്ഷ്യ നടപടി ; തമിഴ്നാടിനെ മാതൃകയാക്കാമെന്ന് ഹൈക്കോടതി

0
കൊച്ചി: അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ...

പൊൻമുടിയിൽ മണ്ണിടിച്ചിൽ ; ഇക്കോ ടൂറിസം കേന്ദ്രം അടച്ചു ; പ്രദേശത്ത് ​ഗതാ​ഗതം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: രാത്രിയിലെ ശക്തമായ മഴയെ തുടർന്ന് പൊൻമുടിയിൽ മണ്ണിടിച്ചിൽ. പൊൻമുടിയിലെ ഇക്കോ...

സംസ്ഥാനത്ത് അതിതീവ്രമഴ ; മൂന്ന് മണിക്കൂറില്‍ എട്ട് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ. വരും മണിക്കൂറുകളില്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ...

തിരുവനന്തപുരത്ത് ട്രെയിനില്‍ നിന്ന് യുവാവും യുവതിയും ചാടിയതായി സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനില്‍ നിന്ന് യുവാവും യുവതിയും ചാടിയതായി സംശയം. കൊച്ചുവേളി...