സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. സർവീസ്‌ പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസ്‌ ഉൾപ്പെടെ എല്ലാ മേഖലയിലും ഡിഎ, ഡിആർ വർധനവിന്റെ ആനുകൂല്യം ലഭിക്കും. ഇതുവഴി സർക്കാരിന്റെ വാർഷിക ചെലവിൽ ഏകദേശം 2000 കോടി രൂപയുടെ വർധനവുണ്ടാകും. അനുവദിച്ച ഡിഎ, ഡിആർ അടുത്ത മാസത്തെ ശമ്പളത്തിനും പെൻഷനുമൊപ്പം കിട്ടിതുടങ്ങും. ഒരു ഗഡു ഡിഎ, ഡിആർ ഈവർഷം ഏപ്രിലിൽ അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വർഷം മുതൽ പ്രതിവർഷം രണ്ടു ഗഡു ഡിഎ, ഡിആർ ജീവനക്കാർക്കും പെൻഷൻക്കാർക്കും അനുവദിക്കാനാണ്‌ സർക്കാർ ഉദ്ദേശിക്കുന്നതെന്ന്‌ മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

കോവിഡ്‌ കാലത്തെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മെച്ചപ്പെട്ട ശമ്പള പരിഷ്‌കരണം കേരളത്തിൽ നടപ്പാക്കിയിരുന്നുവെന്ന് സർക്കാർ പറയുന്നു. ഡിഎ ഉൾപ്പെടെ ആനുകൂല്യങ്ങൾ 2021-22 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽതന്നെ പണമായും നൽകിയിരുന്നു. കേന്ദ്ര സർക്കാരിന്റെ പ്രതികൂല സമീപനങ്ങൾ കാരണം കേരളം നേരിട്ട അസാധാരണ പണഞെരുക്കമാണ് ജീവനക്കാരുടെ ചില ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന്‌ കാലതാമസത്തിന്‌ കാരണമായതെന്നും മന്ത്രി കുറ്റപ്പെടുത്തി. ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ നിലപാടാണ്‌ സർക്കാർ സ്വീകരിക്കുന്നതെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...