കോഴിക്കോട് : ബേപ്പൂർ നടുവട്ടത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നോർത്ത് ബേപ്പൂർ കളത്തിൽ പറമ്പ് കുനിയിൽ ഹൗസിൽ ആലിക്കോയയുടെ മകൻ ബഷീർ (48) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച മകനും എതിരെ വന്ന ബൈക്കിലുണ്ടായിരുന്നയാൾക്കും പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ആറിനാണ് അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
RECENT NEWS
Advertisment