Thursday, July 4, 2024 5:20 pm

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി ; മരിച്ചത് കാസര്‍കോട് സ്വദേശിനി

For full experience, Download our mobile application:
Get it on Google Play

കാസർകോട് : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കാസർകോട് പടന്നക്കാട് സ്വദേശി നബീസയാണ് മരിച്ചത്. 75 വയസ്സായിരുന്നു. ഇതോടെ കാസർകോട് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്നാണ് പടന്നക്കാട് നിന്ന് നബീസയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് ആദ്യം കൊണ്ടുവരുന്നത്. തുടർന്ന് ഇവർക്ക് ന്യൂമോണിയ സ്ഥിരീകരിച്ചു. തുടർന്ന് ഇന്നലെ രാവിലെയോടെ ഇവരുടെ ശരീരത്തിൽ വലിയ തോതിൽ ഓക്സിജന്റെ  അളവ് കുറയുകയും കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെടുകയും ചെയ്തു. ഇതേത്തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് ഇവരെ മാറ്റുകയായിരുന്നു.

ഇവിടെ വെന്‍റിലേറ്ററിലായിരുന്ന ഇവരുടെ മരണം ഇന്ന് രാവിലെയോടെയാണ് സ്ഥിരീകരിച്ചത്. ഇവരുടെ രോഗത്തിന്റെ  ഉറവിടം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ ഇത് വരെ ലഭ്യമായിട്ടില്ല. കാസർകോട് ജില്ലയിൽ മരിച്ച നാല് പേരിൽ രണ്ട് പേരുടെയും രോഗ ഉറവിടം അറിയില്ല. കാസർകോട് ജില്ലയിൽ ഇന്നലെ മാത്രം 106 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 98 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ 21 പേരുടെ ഉറവിടം വ്യക്തമല്ല.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എസ്എൻഡിപിയിൽ സംഘപരിവാർ നുഴഞ്ഞുകയറിയെന്ന് യെച്ചൂരി

0
കൊല്ലം: എസ്എൻഡിപിക്കെതിരെ സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും സിപിഎം സംസ്ഥാന...

കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ടുപേരെ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി

0
മാനന്തവാടി : കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ടുപേരെ വയനാട്...

ജങ്ക് ഫുഡ് മാത്രമല്ല പ്രശ്നം ; ചെറുപ്പക്കാർക്കിടയിൽ ഹൃദ്രോഗം വർദ്ധിക്കുന്നതായി വിദ​ഗ്ധർ

0
ഹൃദ്രോഗം മൂലം മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. സമീപ വർഷങ്ങളിൽ...

ഏഷ്യൻ ആൻഡ് ഓഷ്യനിക് സാംമ്പോ മത്സരം ; കോംപാക്ട് ഫൈറ്റിഗ് ഇനത്തിൽ വെങ്കലം കരസ്ഥമാക്കി...

0
അടൂര്‍ : ചൈനയിൽ വെച്ച് നടന്ന ഏഷ്യൻ ആൻഡ് ഓഷ്യനിക് സാംമ്പോ...