ഹരിപ്പാട് പാഴ്‌സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഹരിപ്പാട് പാഴ്‌സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ നിന്നാണ് തമിഴ്നാട് സ്വദേശിയായ പ്രതിയെ കസ്റ്റഡിയിലെടുത്തത്. വെല്ലുവിളികൾ നിറഞ്ഞ വഴിയിലൂടെയാണ് ആലപ്പുഴയിൽ നിന്നുള്ള പ്രത്യേക പോലീസ് സംഘം തമിഴ്നാട്ടിൽ പ്രതികൾക്കായുള്ള അന്വേഷണം നടത്തുന്നത്. കോയമ്പത്തൂരിൽ നിന്നു കൊല്ലത്തേക്ക് പാഴ്സൽ ലോറിയിൽ കടത്തികൊണ്ടു വന്ന മൂന്നു കോടി ഇരുപത്തിനാലു ലക്ഷം രൂപ കഴിഞ്ഞ മാസം പതിമൂന്നാം തീയതിയാണ് കാറിലെത്തിയ സംഘം തട്ടിയെടുത്തത്. കേസിൽ അഞ്ചു പേർ അറസ്റ്റിലായി. കവർച്ച ചെയ്ത പണം മറ്റൊരാൾക്ക്‌ കൈമാറിയതായി പ്രതികളുടെ മൊഴിയിൽ നിന്ന് അന്വേഷണ സംഘം മനസ്സിലാക്കി.

എന്നാൽ ഭരദ്വാജ് പഴനി എന്ന അയാളുടെ പേരൊഴിച്ചാൽ മറ്റൊരു വിവരവും ലഭിച്ചില്ല. തുടർന്ന് പ്രതികളുടെ മൊഴി പ്രകാരം ഇവർ കൂടിക്കാഴ്ച നടത്തിയ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ഇങ്ങനെ തമിഴ്നാട്ടിലെ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണസംഘം പരിശോധിച്ചത്. ബഹറൈനിൽ ജോലി ചെയ്യുന്ന ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നിൽ കണ്ട് രാജ്യത്തെ വിമാനത്താവളങ്ങിൽ ജാഗ്രതാ നിർദേശം നൽകിയിരുന്നു. തുടർന്നാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നു ഭരദ്വാജ് പിടിയിലാകുന്നത്. പ്രതിയെ അടുത്ത ദിവസം ആലപ്പുഴയിൽ എത്തിക്കും. ഇതോടെ കവർച്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് വിലയിരുത്തൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...