സുല്‍ത്താന്‍ ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി ഇരുമ്പുപട്ട കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും റിസോര്‍ട്ടില്‍ നാശനഷ്ടം വരുത്തുകയും ചെയ്ത സംഭവത്തില്‍ ഒരാളെ കൂടി ബത്തേരി പോലീസ് പിടികൂടി. ചീരാല്‍ മേച്ചേരി മഠം വീട്ടില്‍ ജോഷ്വ വര്‍ഗീസിനെയാണ് (35) ബെംഗളുരുവില്‍ ഒളിവില്‍ കഴിയവെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ 2009-ല്‍ ബത്തേരി സ്റ്റേഷന്‍ പരിധിയില്‍ നടന്ന അടിപിടിക്കേസിലും 2014-ല്‍ ലഹരിക്കേസിലും പ്രതിയാണ്. റിസോര്‍ട്ടില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ പുത്തന്‍ക്കുന്ന് തെക്കുംകാട്ടില്‍ വീട്ടില്‍ ടി. നിഥുന്‍(35), ദൊട്ടപ്പന്‍കുളം നൂര്‍മഹല്‍ വീട്ടില്‍ മുഹമ്മദ് ജറീര്‍(32), കടല്‍മാട് കൊച്ചുപുരക്കല്‍ വീട്ടില്‍ അബിന്‍ കെ. ബവാസ് (32), ചുള്ളിയോട് പനച്ചമൂട്ടില്‍ വീട്ടില്‍ പി. അജിന്‍ ബേബി(32) എന്നിവരെ സംഭവം നടന്ന് രണ്ട് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നിലവില്‍ റിമാന്‍ഡിലാണ്.
റിസോര്‍ട്ടിലെ അതിക്രമത്തിൽ ഒരാൾ കൂടി പിടിയിൽ
RECENT NEWS
Advertisment



























