യുഎസിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് വൻ തുക ഫീസ് ചുമത്താൻ ട്രംപ് ഭരണകൂടം

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: യുഎസിലെ യൂണിവേഴ്സിറ്റികളിൽനിന്ന് പഠിച്ചിറങ്ങി രാജ്യത്ത് തന്നെ തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് വൻ തുക ഫീസ് ചുമത്താൻ ഡോണാൾഡ് ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോർട്ട്. വ്യാഴാഴ്ച ദ വാൾ സ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎസിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് ഒരുലക്ഷം ഡോളർ ഫീസ് ചുമത്താനാണ് സർക്കാർ ആലോചിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കടക്കം കനത്ത തിരിച്ചടിയാകുന്ന നീക്കമാണിത്.

യുഎസിൽ പഠനം പൂർത്തിയാക്കുന്ന വിദേശ വിദ്യാർത്ഥികളെ തൊഴിൽ ചെയ്യാൻ അനുവദിക്കുന്ന ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (ഒപിടി) പ്രോഗ്രാമിന് മേൽ ഫീസ് ചുമത്താനാണ് സർക്കാരിൻ്റെ ആലോചനയെന്നാണ് വാൾ സ്ട്രീറ്റ് ജേണലിൻ്റെ റിപ്പോർട്ട്. ഇതുസംബന്ധിച്ച ശുപാർശ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റിൻ്റെ പരിഗണനയിലാണെന്നും റിപ്പോർട്ടിലുണ്ട്. യുഎസിൽ പഠിച്ചിറങ്ങുന്ന ഏതൊക്കെ വിദേശ വിദ്യാർത്ഥികളാണ് ഫീസിൻ്റെ പരിധിയിൽ വരുന്നതെന്ന കാര്യം അവ്യക്തമാണ്. പുതിയ നീക്കം സംബന്ധിച്ചു വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...