പടക്കമുപയോഗിച്ച് മ്ലാവിനെ വേട്ടയാടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : പടക്കമുപയോഗിച്ച് മ്ലാവിനെ വേട്ടയാടിയ സംഭവത്തിൽ ഒരാളെകൂടി വനപാലകർ പിടികൂടി റിമാൻഡ് ചെയ്തു. വി കെ പാറ രതീഷ് ഭവനിൽ രതീഷ്(35)ആണ് പിടിയിലായത്. സ്‌ഫോടക വസ്തുക്കൾ കടത്തുവാൻ ഉപയോഗിച്ച കാറും അന്വേഷണ സംഘം പിടിച്ചെടുത്തു. സംഭവത്തിൽ മുൻപ് പിടിയിലായ ഹരീഷിന്റെ സഹോദരനാണ് രതീഷ്. തണ്ണിത്തോട് പ്ലാന്റേഷൻ കോർപറേഷൻ ബി ഡിവിഷനിൽ ആണ് പ്രതികൾ മ്ലാവിനെ പടക്കമുപയോഗിച്ച് വേട്ടയാടിയത്. ഈ റബ്ബർ തോട്ടത്തിൽ നിന്നും മ്ലാവിറച്ചിയും ആയുധങ്ങളുമായി പ്രതികളെ വനപാലകർ പിടികൂടുകയായിരുന്നു. സംഘത്തിൽ ഉണ്ടായിരുന്ന പുറമല പുത്തൻ വീട്ടിൽ മാത്തുക്കുട്ടി, ഈട്ടിമൂട്ടിൽ സോമരാജൻ, രതീഷ് ഭവനിൽ ഹരീഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

പുറമലപുത്തൻ വീട്ടിൽ മാത്തുകുട്ടി നിലവിൽ റിമാൻഡിൽ ആണ്. വന്യ ജീവികളെ അപായപ്പെടുത്തുവാനുള്ള സ്‌ഫോടക വസ്തുക്കൾ കടത്തുവാൻ ഉപയോഗിച്ച കാർ സംഭവത്തിൽ മുഖ്യപ്രതിയായ പുറമല പുത്തൻ വീട്ടിൽ മാത്തുക്കുട്ടിയുടെ മകന്റെ പത്തനംതിട്ടയിലുള്ള വീട്ടിൽ നിന്നും അന്വേഷണ സംഘം പിടിച്ചെടുത്തു. വടശേരിക്കര റേഞ്ച് ഓഫീസർ കെ വി രതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എസ് റജികുമാർ, സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ എസ് അജയൻ, വനം വകുപ്പ് ജീവനക്കാരായ എസ് ശ്രീരാജ്, വി ഗോപകുമാർ, റ്റി കൃഷ്ണപ്രിയ, ജോബിൻ ഐസക് എന്നിവർ അടങ്ങുന്ന സംഘമാണ് വാഹനം പിടിച്ചെടുത്തത്. വടശേരിക്കര ഫോറെസ്റ്റ് റേഞ്ചിലെ തണ്ണിത്തോട് ഗുരുനാഥൻ മണ്ണ് സ്റ്റേഷൻ പരിധിയിൽ കാട്ടാനകൾ അസ്വാഭാവികമായി ചരിഞ്ഞത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായതായും ഇത് സംബന്ധിച്ച് കൂടുതൽ പേര് നിരീക്ഷണത്തിൽ ആണെന്നും റാന്നി ഡി എഫ് ഓ ജയകുമാർ ശർമ്മ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലയില്‍ മൂന്ന് ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു

0
പത്തനംതിട്ട : ജില്ലയില്‍ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കുളനട ഗ്രാമപഞ്ചായത്തിലെ...

പത്തനംതിട്ടയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ യൂത്ത് ഫെസ്റ്റ് നടന്നു

0
പത്തനംതിട്ട : യുവാക്കളിലും വിദ്യാര്‍ഥികളിലും എയ്ഡ്‌സ്, മയക്കുമരുന്ന് ഉപയോഗം എന്നിവ സംബന്ധിച്ച...

പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി സെപ്തംബര്‍ എട്ടിന് പത്തനംതിട്ട ജില്ല സന്ദര്‍ശിക്കും

0
പത്തനംതിട്ട : കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി സെപ്റ്റംബര്‍ എട്ടിന്...

കേരളത്തിലെ ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പ്പമംഗലം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച...