പൂർണ്ണ സമയ സുവിശേഷകർക്ക് ക്ഷേമനിധി ഏർപ്പെടുത്തണം : ബിഷപ്പ് ഡോ.ജോർജ് ഈപ്പൻ

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര: ക്രൈസ്തവ സഭകളിലെ പൂർണ സമയ സുവിശേഷകർക്കായി മദ്രസ അധ്യാപകർക്ക് നൽകിയ മാതൃകയിൽ ക്ഷേമനിധി ഏർപ്പെടുത്തണമെന്ന് സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ബിഷപ്പ് മോസ്റ്റ് റവ.ഡോ.ജോർജ് ഈപ്പൻ പറഞ്ഞു. പാലൊളി കമ്മീഷൻ നൽകിയ ശുപാർശകൾ മൂന്ന് മാസത്തിനകം നടപ്പാക്കാൻ തിടുക്കം കാട്ടിയ സർക്കാർ ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ഒരു വർഷമായി പൂഴ്ത്തിവെച്ചിരിക്കുന്നത് ക്രൈസ്തവ സമൂഹത്തോട് കാട്ടുന്ന അനീതിയാണെന്നും ബിഷപ്പ് വ്യക്തമാക്കി. മതം പഠിപ്പിക്കുന്ന മദ്രസാ അധ്യാപകർക്ക് ക്ഷേമനിധി ഉള്ളപ്പോൾ അതേ തൊഴിൽ ചെയ്യുന്ന ക്രൈസ്തവ സുവിശേഷകരെ മാത്രം ഒഴിവാക്കുന്നത് ഈ വിഭാഗത്തോട് സർക്കാർ കാട്ടുന്ന അവഗണനയ്ക്ക് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കേരളാ കൗൺസിൽ ഓഫ് ചർച്ചസിൻ്റെ (കെ സി സി ) നേതൃത്വത്തിൽ തിരുവല്ലയിൽ നിന്നാരംഭിച്ച ക്രൈസ്തവ അവകാശ സംരക്ഷണ നീതി യാത്രയ്ക്ക് കൊട്ടാരക്കരയിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു പന്തിയിൽ രണ്ട് വിളമ്പ് സർക്കാരിന് ഭൂഷണമാണോ എന്ന് ചിന്തിക്കണം. ക്രീസ്തീയ വിശ്വാസികളെ എല്ലാ രംഗത്തും സർക്കാർ അവഗണിക്കുകയാണ്. ഈ അവഗണന ഏറെ നാൾ തുടരാൻ കഴിയില്ലെന്നും അതിന് തെളിവാണ് നീതി യാത്രയ്ക്ക് ജനങ്ങൾ നൽകുന്ന സ്വീകാര്യതയെന്നും ബിഷപ്പ് പറഞ്ഞു. യോഗത്തിൽ ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ കെ സി സി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ്, കെ സി സി ക്ലർജി കമ്മീഷൻ ചെയർമാൻ റവ.എ ആർ നോബിൾ, റവ ഹെൻറി ബി. ദാവീദ്, കെ സിസി മുൻ ട്രഷറർ റവ. എൽ ജി പവിത്ര സിംഗ്, സി എസ് ഐ കൊല്ലം കൊട്ടാരക്കര മഹായിടവക വൈദീക സെക്രട്ടറി റവ.ജോസ് ജോർജ്, കെ സി സി ദലിത് കമ്മീഷൻ കൺവീനർ റവ.ബി ജി എബ്രഹാം,കെ.സി സി ജില്ലാ കൺവീനർ റവ.പോൾ ഡേവിഡ് തുടങ്ങിയവർ പ്രസംഗിച്ചു.

ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുക, ന്യുനപക്ഷ സ്ക്കോളർഷിപ്പ് വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ പിൻവലിക്കുക, ദലിത് ക്രൈസ്തവ വിദ്യാർത്ഥികളുടെ വെട്ടിക്കുറച്ച വിദ്യാഭ്യാസ ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക, ജനസംഖ്യാനുപാതിക സംവരണം നൽക്കുക, പൂർണ്ണ സമയ സുവിശേഷ പ്രവർത്തകർക്ക് ക്ഷേമനിധി അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൗൺസിൽ ഓഫ് ചർച്ചസിൻ്റെ നേതൃതത്തിൽ ഫെബ്രുവരി 9ന് നടക്കുന്ന സെക്രട്ടറിയറ്റ് മാർച്ചിന് മുന്നോടിയായിട്ടാണ് നീതി യാത്ര.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി 10 വർഷത്തിനുശേഷം പിടിയിൽ

0
പുളിക്കീഴ് : മാനസിക വൈകല്യമുള്ള പെൺകുട്ടിയെ വീട്ടില്‍ കടന്നു കയറി പീഡനത്തിന്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് ജൂലൈ 17ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ജില്ലാതല സിറ്റിംഗ്...

തോട്ടമൺ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി കുരിശടിയിൽ മോഷണം : ഫുട്ബോൾ ലോകകപ്പ് ലഹരിയും...

0
റാന്നി: തോട്ടമൺ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയുടെ കീഴിലുള്ള തെക്കേപ്പുറം സെന്റ്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം – സ്വര്‍ണ്ണമാല കവര്‍ന്നു : പുതുശ്ശേരിമല സ്വദേശി പ്രദീപ് (21)...

0
പെരുനാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയും സ്വര്‍ണ്ണമാല കവരുകയും ചെയ്ത...