പശ്ചാത്തല സൗകര്യ വികസനത്തില്‍ കേരളത്തിലുണ്ടാകുന്നത് സ്വപ്നതുല്യമായ മുന്നേറ്റം : മന്ത്രി പി. എ. മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പശ്ചാത്തല സൗകര്യവികസനത്തില്‍ സ്വപ്നതുല്യമായ മുന്നേറ്റമാണ് സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി അഡ്വ. പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. ആധുനിക നിലവാരത്തിലുള്ള അളിയന്‍മുക്ക് കൊച്ചുകോയിക്കല്‍ സീതത്തോട് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ അടിസ്ഥാനസൗകര്യ വികസനത്തില്‍ സാധ്യമായ മികച്ച മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ മുന്നേറുകയാണ്. ട്രാഫിക് സുരക്ഷാ പ്രവര്‍ത്തികള്‍ ഏറ്റെടുത്തുകൊണ്ട് അളിയന്‍മുക്ക് കൊച്ചു കോയിക്കല്‍ സീതത്തോട് റോഡ് 9.5 കിലോ മീറ്റര്‍ ദൂരത്തില്‍ ഉന്നത നിലവാരത്തിലാണ് നവീകരിക്കുന്നത് ഇതിന്റെ ഭാഗമായി നിലവിലുള്ള മൂന്ന് മീറ്റര്‍ റോഡ് 5.5 മീറ്റര്‍ വീതിയില്‍ ബിഎം ബി സി സാങ്കേതികവിദ്യയില്‍ ടാര്‍ ചെയ്ത് സംരക്ഷണഭിത്തിയും ഓടയും ഐറിഷ് ഓടയും നിര്‍മിക്കും. നിലവിലുള്ള കലുങ്ക് നവീകരിക്കുകയും പുതിയ കലുങ്ക് പുതിയ കലുങ്ക് നിര്‍മിക്കുകയും ചെയ്യും.

മലയാളികളുടെ സ്വപ്നമായ തിരുവനന്തപുരം മുതല്‍ കാസറഗോഡ് വരെയുള്ള ദേശീയപാത വികസനം യാഥാര്‍ഥ്യമാവുകയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദേശീയപാതാ അതോറിറ്റിയുമായി ചേര്‍ന്ന് ദ്രുതഗതിയിലാണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. ഒന്‍പത് ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേയും സമീപഭാവിയില്‍ ഗതാഗത യോഗ്യമാവും. 13 ജില്ലകളിലൂടെയുള്ള മലയോരഹൈവേ കാര്‍ഷികമേഖലയ്ക്ക് വന്‍ കുതിപ്പ് സമ്മാനിക്കുമെന്നും മന്ത്രി പറഞ്ഞു.

അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണ്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ എ ഷിബു, ജില്ലാ പഞ്ചായത്തംഗം ലേഖ സുരേഷ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഗോപി, വൈസ് പ്രസിഡന്റ് പി.എസ് സുജ, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ആര്‍ പ്രമോദ്, വൈസ് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി, സിനിമാ താരങ്ങളായ സുധീഷ് സുധി, ദര്‍ശന എസ് നായര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ യൂത്ത് ഫെസ്റ്റ് നടന്നു

0
പത്തനംതിട്ട : യുവാക്കളിലും വിദ്യാര്‍ഥികളിലും എയ്ഡ്‌സ്, മയക്കുമരുന്ന് ഉപയോഗം എന്നിവ സംബന്ധിച്ച...

പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി സെപ്തംബര്‍ എട്ടിന് പത്തനംതിട്ട ജില്ല സന്ദര്‍ശിക്കും

0
പത്തനംതിട്ട : കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി സെപ്റ്റംബര്‍ എട്ടിന്...

കേരളത്തിലെ ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പ്പമംഗലം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച...

രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് അഖിൽ മാരാ‍ർ

0
തിരുവനന്തപുരം: രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായകനും സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസറുമായ അഖിൽ...