കേരളത്തിന്റെ വികസനത്തിനൊപ്പം കോന്നിയും കുതിക്കുന്നു : മന്ത്രി എംബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിന്റെ വികസനക്കുതിപ്പിനൊപ്പം കോന്നിയും കുതിക്കുകയാണെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എംബി രാജേഷ് പറഞ്ഞു. സീതത്തോട് ഗുരുനാഥന്‍മണ്ണ് റോഡ് ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ വിപുലമായ പശ്ചാത്തല സൗകര്യങ്ങള്‍ വികസിക്കുകയാണ്. 45 മീറ്റര്‍ വീതിയില്‍ ദേശീയ പാതയുടെ പൂര്‍ത്തീകരണത്തോടെ കേരളത്തിന്റെ മുഖച്ഛായ മാറും. 5580 കോടി രൂപ കിഫ്ബിയില്‍ നിന്ന് ലഭ്യമാക്കിക്കൊണ്ടാണ് ദേശീയ പാതയുടെ പൂര്‍ത്തീകരണം നടത്തുക. ഇന്ത്യയില്‍ ആദ്യമായി ആണ് ഒരു സംസ്ഥാനം ദേശീയ പാത നിര്‍മാണച്ചെലവ് പങ്കിടുന്നതെന്നും മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവ കൂടി പൂര്‍ത്തിയാകുമ്പോള്‍ കേരളം മറ്റൊരു ഘട്ടത്തിലേക്ക് സഞ്ചരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഡിപിആര്‍ ന്റെ അടിസ്ഥാനത്തില്‍ ഏഴ് കിലോ മീറ്റര്‍ ദൂരത്തില്‍ ഉന്നത നിലവാരത്തിലാണ് റോഡ് നിര്‍മ്മിക്കുക . നിലവിലുള്ള മൂന്ന് മീറ്റര്‍ റോഡ് 5.5 മീറ്റര്‍ വീതിയില്‍ ബിഎം ആന്‍ഡ് ബിസി സാങ്കേതിക വിദ്യയില്‍ ടാര്‍ ചെയ്ത് സംരക്ഷണ ഭിത്തിയും ഓടയും നിര്‍മ്മിച്ചും പുതിയ കലുങ്കിന്റെ നിര്‍മ്മാണവും നിലവിലുള്ള കലുങ്ക് മെച്ചപ്പെടുത്തുകയും ട്രാഫിക് സുരക്ഷാ പ്രവൃത്തികള്‍ ഏറ്റെടുത്തുകൊണ്ടും ആണ് റോഡുകള്‍ ഉന്നത നിലവാരത്തില്‍ നിര്‍മ്മിക്കുന്നത്. അഡ്വ . കെ യു ജനീഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. പ്രമോദ് നാരായണ്‍ എം എല്‍ എ , ജില്ലാ കളക്ടര്‍ എ.ഷിബു തുടങ്ങിയവര്‍ മുഖ്യപ്രഭാഷണം നടത്തി.

റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, പഞ്ചായത്ത് പ്രസിഡന്റ് അസോ.ജില്ലാ പ്രസിഡന്റ് പി എസ് മോഹനന്‍, വൈസ് പ്രസിഡന്റ് പി എസ് സുജ, ജില്ലാ പഞ്ചായത്തംഗം ലേഖ സുരേഷ്, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രമോദ്, കോന്നി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോബി ടി ഈശോ, സീതത്തോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീലജ അനില്‍, ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എം മനോജ്, ചലചിത്ര താരങ്ങളായ സുബീഷ് സുധി, ദര്‍ശന എസ് നായര്‍ , ത്രിതലപഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ യൂത്ത് ഫെസ്റ്റ് നടന്നു

0
പത്തനംതിട്ട : യുവാക്കളിലും വിദ്യാര്‍ഥികളിലും എയ്ഡ്‌സ്, മയക്കുമരുന്ന് ഉപയോഗം എന്നിവ സംബന്ധിച്ച...

പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി സെപ്തംബര്‍ എട്ടിന് പത്തനംതിട്ട ജില്ല സന്ദര്‍ശിക്കും

0
പത്തനംതിട്ട : കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി സെപ്റ്റംബര്‍ എട്ടിന്...

കേരളത്തിലെ ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പ്പമംഗലം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച...

രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് അഖിൽ മാരാ‍ർ

0
തിരുവനന്തപുരം: രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായകനും സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസറുമായ അഖിൽ...