പാറശ്ശാല : പാറശ്ശാലയിൽ തമിഴ്നാട്ടിലെ വ്യവസായികളെ പോലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുവന്ന സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. സേലം, കുപ്പ നായഗനൂർ സ്വദേശിയായ സുരേഷ് (42) നെയാണ് പാറശ്ശാല പോലീസിന് തമിഴ്നാട് പോലീസ് കൈമാറിയത്. തമിഴ്നാട് സ്വദേശികളായ രണ്ട് വ്യവസായികളെ സേലം സ്വദേശിയായ പ്രതി സുരേഷ് ഓസൂറിൽ വിൽപ്പനയ്ക്കുള്ള വസ്തു കാണിച്ചു തരാം എന്ന വ്യാജേന ബംഗ്ലൂരിലേക്ക് തട്ടിക്കൊണ്ടുപോകുകയും ആളില്ലാത്ത സ്ഥലത്ത് എത്തിക്കുകയുമായിരുന്നു. സംഭവത്തിൽ നേരത്തെ ഇന്റലിജൻസ് വിവരശേഖരണം തുടങ്ങിയിരുന്നു. കേരള പോലീസിന്റെ യൂണിഫോം അണിഞ്ഞായിരുന്നു തട്ടിക്കൊണ്ടു പോകലും ലഹരി കടത്തും. പ്രതികൾ പോലീസ് ചമഞ്ഞു തട്ടിക്കൊണ്ടുപോകൽ പലതവണ നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. റീൽസ് ചിത്രീകരണത്തിനാണ് പോലീസ് യൂണിഫോം നിർമ്മിച്ചതെന്ന് പ്രതികൾ പറഞ്ഞെങ്കിലും തോക്കും തിരകളും വ്യാജ തിരിച്ചറിയൽ കാർഡും വിലങ്ങും ലഭിച്ചതോടെ കളവ് പൊളിഞ്ഞു. കൂടുതൽ ചോദ്യം ചെയ്യലിൽ പോലീസ് ചമഞ്ഞു കൂടുതൽ തട്ടിപ്പും ലഹരി കടത്തും തട്ടിക്കൊണ്ടുപോലും നടത്തിയതായി പ്രതികൾ കുറ്റസമ്മതം നടത്തി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























