മുംബെെ : രാജ്യത്ത് കൊറോണ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മുംബെെലെ എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അറുപത്തിമൂന്നുകാരനാണ് മരിച്ചത്. മാര്‍ച്ച് 21നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മഹാരാഷ്ട്രയിലെ രണ്ടാമത്തെ കൊറോണ മരണമാണിത്. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ നിന്നുമുള്ള 76 കാരനായ മുഹമ്മദ് ഹുസ്സൈന്‍ സിദ്ധിഖിയാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ച ആദ്യ വ്യക്തി. ഇതോടെ ഇന്ത്യയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
മഹാരാഷ്ട്രയില്‍ 84 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, രാജസ്ഥാന്‍, ജോധ്പുര്‍, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായി ട്രെയിനുകള്‍ ചൊവ്വാഴ്ച വരെ റദ്ദാക്കി.