കുന്നംകുളത്ത് അടഞ്ഞു കിടക്കുന്ന സ്വകാര്യ ആശുപത്രി ഐസോലേഷന്‍ വാര്‍ഡാക്കി മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കുന്നംകുളത്ത് അടഞ്ഞു കിടക്കുന്ന സ്വകാര്യ ആശുപത്രി ഐസോലേഷന്‍ വാര്‍ഡാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ക്ക് പരാതി. ആധുനിക സൗകര്യങ്ങളോടെ ആരംഭിച്ച ആശുപത്രി സാമ്പത്തിക പരാധീനതമൂലം ആറു വര്‍ഷം മുന്‍പാണ് അടച്ചത്.  കൊവിഡ് പടരുന്നത് കണക്കിലെടുത്ത് കുന്നംകുളത്തെ അലൈഡ് ആശുപത്രി തുറക്കാന്‍ വഴിയൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രവാസി മലയാളിയായിരുന്ന ഗുരുവായൂര്‍ സ്വദേശി നാല്‍പതു കോടി രൂപ മുടക്കി ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ആശുപത്രിയായിരുന്നു.  ആശുപത്രിയുടെ ഉടമ സാമ്പത്തിക ബാധ്യതമൂലം ജപ്തി ഭീഷണി നേരിട്ടതോടെ ആശുപത്രി അടച്ചു. കോടതി നടപടികള്‍ ഇപ്പോഴും തുടരുകയാണ്. ഐസലോഷന്‍ വാര്‍ഡാക്കി മാറ്റാന്‍ സൗകര്യമുള്ള ആശുപത്രിയാണിത്. സര്‍ക്കാര്‍ ഇടപ്പെട്ടാല്‍ ആശുപത്രി തുറക്കാന്‍ സാധിക്കുമെന്ന് നാട്ടുകാര്‍ പ്രതീക്ഷിക്കുന്നു. ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുണ്ട് ആശുപത്രിപത്രിയ്ക്ക്. ഒട്ടേറെ മുറികളും. പി.ഡബ്ലു.ഡി. റസ്റ്റ് ഹൗസുകളും കോളജുകളും ഓഡിറ്റോറിയങ്ങളും ഐസോലേഷന്‍ വാര്‍ഡാക്കി മാറ്റുന്നതിനാല്‍ ഈ ആശുപത്രിയും തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...