മുക്കുപണ്ടം പണയം വെച്ച് പണം തട്ടിപ്പ് ; സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. ജില്ലയിലെ സ്വകാര്യ ഫിനാൻസുകളിൽ വ്യാപകമായി മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിവരുന്ന സംഘത്തിലുള്ളവർക്ക് മുക്കുപണ്ടം എത്തിച്ചു കൊടുത്ത വിതുര തൊളിക്കോട് ഇരുത്തലമൂല മുനീറ മൻസിലിൽ ഫത്തഹുദ്ദീൻ (29) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിൽ ആയത്. കഴിഞ്ഞ ദിവസം നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ പോയ മുഹമ്മദ്‌ യൂസഫിനു മുക്കുപണ്ടം എത്തിച്ചു കൊടുത്തത് ഇയാളാണ്. ഫത്തഹുദ്ദീന്റെ കീഴിൽ ഇതുപോലെ വേറെയും ഏജന്റ് മാർ ഉള്ളതായും അറിയാൻ സാധിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പ്രമുഖ ജ്വല്ലറിയിലെ ഒരു ബ്രാഞ്ചിലെ ഷോപ്പ് മാനേജർ ആയി ജോലി നോക്കി വരുന്ന ഫത്തഹുദ്ദീൻ ഷോപ്പിൽ വരുന്ന ചില ഇടപാടുകാരെയും ചതിച്ചതായി പോലീസിന് സംശയമുണ്ട്.

ഇടപാടുകാരെ പരിചയപ്പെട്ട് വിവാഹ ആവശ്യങ്ങൾക്കും മറ്റു ചടങ്ങുകൾക്കും വിലക്കുറച്ചു സ്വർണം കൊടുക്കാമെന്നു പറഞ്ഞ് അവരെ ഫോണിൽ ബന്ധപ്പെട്ട് അവരുടെ വീടുകളിൽ പോയി ക്യാൻവാസ് ചെയ്ത് മുക്കുപണ്ടം വിൽപ്പന നടത്തിയതായാണ് സംശയം. ഇത്തരത്തിൽ ആർക്കെങ്കിലും ഫത്തഹുദ്ദീൻ സ്വർണം വീട്ടിൽ കൊണ്ട് തന്നിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഉത്തരവാദപ്പെട്ട സ്ഥാപനങ്ങളിൽ കൊണ്ട് പോയി സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കേണ്ടതാണ് എന്ന് പോലീസ് അറിയിച്ചു. വാർത്ത കണ്ട് ജില്ലയുടെ പലഭാഗത്തു നിന്നും സ്വകാര്യ പണമിടപാടുക്കാർ നെടുമങ്ങാട് പോലീസുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. നെടുമങ്ങാട് ഡിവൈഎസ്പി ഗോപകുമാർ, നർകോട്ടിക് ഡിവൈഎസ്പി അബ്ദുൽ വഹാബ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...