കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഒരാൾ കൂടി നിരീക്ഷണത്തിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഒരാൾ കൂടി നിരീക്ഷണത്തിൽ. ഡിവൈഎഫ്ഐ തിരുവള്ളൂർ സ്വദേശി ബ്ലോക്ക് കമ്മിറ്റിയംഗം ജിതിൻ ഭാസ്‌കറിൻ്റെ മൊഴി പോലീസ് രേഖപെടുത്തി. റിബേഷ് രാമകൃഷ്ണന് കാഫിർ സ്‌ക്രീൻ ഷോട്ട് ലഭിച്ചത് ജിതിനിൽ നിന്നെന്ന് സൂചന. ജിതിൻ്റെ ഫോൺ ഫോറൻസിക് പരിശോധനക്കയക്കും.സ്‌ക്രീൻ ഷോട്ട് ഷെയർ ചെയ്തവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. സ്‌ക്രീൻ ഷോട്ട് ആദ്യം ഷെയർ ചെയ്തതായി കണ്ടെത്തിയ റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ മൊഴിയാകും രേഖപ്പെടുത്തുക. യൂത്ത് ലീഗ് നെടുമ്പ്രമണ്ണ ശാഖാ സെകട്ടറിയുടെ മൊഴിയും അന്വേഷണ സംഘം ഇന്നെടുക്കും.

ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിം ഈ ശാഖാ കമ്മിറ്റിയുടെ വാട്ട്സ് അപ് ഗ്രുപ്പിൽ ഈ പോസ്റ്റ് ഇട്ടെന്നാണ് സിപിഎം ആദ്യം പരാതി ഉന്നയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‍പി ടി.മനോഹരൻ്റെ നേതൃത്വത്തിലാകും മൊഴിയെടുപ്പ്.പ്രതികളെ കണ്ടെത്താനായിട്ടില്ലെന്ന് കണ്ട് അന്വേഷണം ഏറെക്കുറെ അവസാനിപ്പിച്ച കാഫിർ സ്‌ക്രീൻ ഷോട്ട് കേസാണ് പ്രത്യേക അന്വേഷണ സംഘം വീണ്ടും അന്വേഷിക്കുക. അന്വേഷണ സംഘത്തിൻ്റെ ആദ്യ യോഗത്തിൽ കേസിൻ്റെ നിലവിലെ അവസ്ഥ വിലയിരുത്തിയ സംഘം തുടർനീക്കങ്ങൾക്ക്രൂപം നൽകി. സ്‌ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്‌ണൻ്റെ ഫോൺ ഉൾപ്പെടെ കേന്ദ്രീകരിച്ചാകും അന്വേഷണം.

കോഴിക്കോട് റൂറൽ എസ്‍പി ഫറാഷ്, അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ടി. മനോഹരൻ ഉൾപ്പെടെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തിരുന്നു . അന്വേഷണസംഘത്തിൽ സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥരെ കൂടുതലായി ഉൾപ്പെടുത്തിയതിൽ യുഡിഎഫ് പ്രവർത്തകര്‍ക്ക് അതൃപ്തിയുണ്ട്. സംഘത്തിലെ സിഐ ദിനേശ് എ.വി സിപിഎം സഹയാത്രികനാണ്.വടകര ചാനിയം കടവിൽ ലീഗ് പ്രവർത്തകൻ്റെ വീട്ടിൽ അതിക്രമം കാണിച്ചെന്ന ആക്ഷേപമുള്ള. കെ. രഞ്ജിത്ത് ആണ് മറ്റൊരാൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം ; സെപ്റ്റംബർ 15 ഓടെ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷ :...

0
തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധി സെപ്റ്റംബർ 15-ഓടെ പരിഹരിക്കാനാകുമെന്ന്...

സൈലന്റ്‌വാലിക്ക് പോകുന്ന റോഡിൽ പട്ടാപ്പകൽ കടുവ , നാട്ടുകാർ ഭീതിയിൽ

0
മൂന്നാർ: സൈലന്റ്‌വാലിക്ക് പോകുന്ന റോഡിൽ പട്ടാപ്പകൽ കടുവയിറങ്ങി. എസ്റ്റേറ്റ് റോഡിൽ...

മോർഫിങ് കേസ് : സനീഷ് തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു ; വീണ്ടെടുക്കാൻ...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസ് പ്രതി സനീഷിന്റെ ബാങ്ക് അക്കൗണ്ട്...

ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; മരണത്തിന് പിന്നില്‍ കുടുംബവഴക്കെന്ന് സംശയം

0
ബെംഗളൂരു: ബെംഗളൂരുവിൽ മധ്യവയസ്കരായ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബവഴക്കാണ്...