തൃശൂരില്‍ സ്വർണ്ണ കടയിൽ നിന്നും ഒന്നേകാൽ പവൻ കവർന്ന പ്രതികളിൽ ഒരാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : സ്വർണ്ണ കടയിൽ നിന്നും ഒന്നേകാൽ പവൻ കവർന്ന പ്രതികളിൽ ഒരാൾ പിടിയിൽ. മണ്ണുത്തി പട്ടിക്കാട് പുതിയതായി പ്രവർത്തനം ആരംഭിച്ച ലിസ് ഗോൾഡ് എന്ന ജ്വല്ലറിയിൽ നിന്നും 10 ഗ്രാം സ്വർണ്ണം മോഷ്ടിച്ച രണ്ട് പ്രതികളിൽ ഒരാളെയാണ് പീച്ചി പോലീസ് പിടികൂടിയത്. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി ഷറഫത്തലിയെയാണ് (47) തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- ഒരാഴ്ച മുമ്പ് പഞ്ചലോഹത്തിന്‍റെ തടവള വേണമെന്ന് ആവശ്യപ്പെട്ട് രണ്ടു പേർ കടയിൽ കയറിവന്നു. 150 രൂപയുടെ വള വാങ്ങി. ഇറങ്ങിപ്പോകുന്ന സമയത്ത് ചെറിയ താലികൾ, കൊളുത്തുകൾ, മോതിരങ്ങൾ അടങ്ങിയ കവർ മോഷ്ടിക്കുകയായിരുന്നു. തുടർന്ന് പീച്ചി പോലീസിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. മോഷണ കേസുകളിൽ പലതവണ പിടിക്കപ്പെട്ടിട്ടുള്ള ആളാണ് പ്രതി. മറ്റൊരു പ്രതി ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ അജിത് കുമാർ, എസ് ഐ മുരളി, എ എസ് ഐ സിജു, ശ്രീജിത്ത്, സുനീബ്, സിപിഒ മാരായ മിനേഷ്, ജോസഫ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎംഎസ്‍സിഎല്ലിൽ ക്വാളിറ്റി വിഭാ​ഗം നിർത്തലാക്കി മന്ത്രി മുരളീധരൻ ; ചുമതല ഡ്ര​ഗ്സ് കൺട്രോൾ വകുപ്പിന്...

0
കൊച്ചി: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി....

കാസർകോട് കുമ്പളയിൽ പോലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
കുമ്പള: കാസർകോട് അനധികൃത മണൽവാരൽ തടയാനെത്തിയ പോലീസ് സംഘത്തെ കണ്ടതിനെത്തുടർന്ന്...

കർണാടക എസ്ഐആർ : ‘ഐഡന്റിറ്റി’ തെളിയിക്കാൻ നിരവധി പ്രമുഖർക്ക് നോട്ടീസ്

0
ബെംഗളൂരു : കർണാടകയിൽ തീവ്രവോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ.) ഭാഗമായി ‘ഐഡന്റിറ്റി’ തെളിയിക്കേണ്ടവരുടെ...

ഇക്കുറി വിജയിച്ചില്ലെങ്കിൽ അമേരിക്ക കമ്മ്യൂണിസ്റ്റ് രാജ്യമായി മാറുമെന്നും ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ: അമേരിക്കയിലെ മുതിർന്ന പൗരന്മാർക്ക് 5,000 ഡോളർ (ഏകദേശം 4.75...