കോവളത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച മൂന്നംഗ സംഘത്തിൽ ഒരാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോവളത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച മൂന്നംഗ സംഘത്തിലെ ഒരാളെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. പൂങ്കുളം പാലപ്പൂര്‍ വട്ടവിള വീട്ടിൽ രാഹുൽ (19) ആണ് അറസ്റ്റിലായത്. പൂങ്കുളം കൈലിപ്പാറ സ്വദേശിയായ ഉല്ലാസി(30) നെ ആക്രമിച്ച് ചെവിക്കും കൈയ്ക്കും പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. നേരത്തെ ഉല്ലാസിന്റെ വീടിനടുത്ത് ലഹരി വില്പന സംഘം പരസ്പരം അടിപിടി നടത്തുകയും അവരെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യത്തെ തുടർന്നാണ് സംഘം ഉല്ലാസിന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം സംഘം ഒളിവിൽ കഴിയവെ ഇന്നലെയാണ് പ്രതിയെ കോവളം സി.ഐ. ബിജോയിയുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡാമുകളിൽ വെള്ളമില്ല : വൈദ്യുതിപ്രതിസന്ധി രൂക്ഷം ; ലോഡ് ഷെഡ്ഡിങ് ദീർഘിപ്പിച്ചേക്കും

0
സീതത്തോട്‌(പത്തനംതിട്ട) : കാലവർഷം കുറഞ്ഞതോടെ വൈദ്യുതി ബോർഡിന്റെ സംഭരണികളിൽ ജലനിരപ്പ്‌ കുറഞ്ഞു....

അമേരിക്കയിൽ ഇന്ത്യക്കാരനു നേർക്ക് വംശീയ അധിക്ഷേപം ; 15 തവണ കുത്തി പരുക്കേൽപ്പിച്ചു

0
വാഷിങ്ടൺ : അമേരിക്കയിൽ ഇന്ത്യക്കാരനു നേർക്ക് വംശീയ അധിക്ഷേപവും ആക്രമണവും. അമേരിക്കയിലെ...

സ്ത്രീകൾക്ക് സ്വർണം സൂക്ഷിക്കാനുള്ള അറിവുണ്ട്, ഭർത്തൃവീട്ടുകാർക്ക് നൽകേണ്ട : ഹൈക്കോടതി

0
കൊച്ചി : വിദ്യാസമ്പന്നരായ പുതിയകാലത്തെ സ്ത്രീകൾ വിവാഹംകഴിഞ്ഞ് ഭർത്തൃവീട്ടിൽ എത്തിയാലുടൻ പണവും...

നിതിൻ രാജിന്റെ മരണം : ഡോ റാമിനെ വലയിലാക്കാൻ ക്രൈംബ്രാഞ്ച് സംഘം ആന്ധ്രയിലെ ചിറ്റൂരിൽ

0
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ...