വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയവരിൽ ഒരാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയവരിൽ ഒരാൾ അറസ്റ്റിൽ. എറണാകുളം കുന്നത്തുനാട് രായമംഗലം പഞ്ചായത്ത് പതിനെട്ടാം വാർഡിൽ കുറുപ്പുംപടി തട്ടാപറമ്പ് ചിറങ്ങര വീട്ടിൽ സി പി ബാബുവിനെയാണ് (55) വിനെയാണ് അമ്പലപ്പുഴ സി.ഐ എം പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയും ഇടുക്കി ശാന്തൻപാറ സ്വദേശിയുമായ സ്നേഹ എന്ന് വിളിക്കുന്ന റുഷീദ വിദേശത്തേക്ക് കടന്നതായാണ് സംശയം. പുറക്കാട് സ്വദേശിയായ യുവാവിന് മാൾട്ടയിൽ ഡ്രൈവറായി ജോലി നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

ആലുവ പാസ്പോർട്ട് ഓഫീസിന് സമീപത്ത ഫ്ലൈ ഇൻ വേ എന്ന ട്രാവൽ ഏജൻസി നടത്തിപ്പുകാരിയായ ഒന്നാം പ്രതി റുഷീദ 1.2 ലക്ഷം രൂപ നേരിട്ടും രണ്ടാം പ്രതിയായ ബാബുവിന്റെ അക്കൗണ്ടു വഴി 3.2 ലക്ഷം രൂപയുമുൾപ്പെടെ 4.4 ലക്ഷം രൂപയാണ് പലപ്പോഴായി കൈക്കലാക്കിയത്. വിസ നൽകാതെ പിന്നീട് ട്രാവൽ ഏജൻസി പൂട്ടി പ്രതികൾ മുങ്ങി. വിവിധയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ബാബുവിനെ പെരുമ്പാവൂരിലെ കുറുപ്പംപടിയിൽനിന്ന് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി പേരിൽ നിന്ന് സമാനരീതിയിൽ പ്രതികൾ തട്ടിപ്പ് നടത്തിയതായി പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ ബാബുവിനെ റിമാൻഡ് ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിബിൻദാസ്, മുഹമ്മദ് ഷഫീഖ്, സിപിഒ സുബിൻ വർഗീസ് എന്നിവരും സിഐക്കൊപ്പമുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...