ചാരുമൂട്ടില്‍ പന്നിക്കെണി മരണത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

കായംകുളം : കായംകുളം ചാരുമൂട്ടില്‍ പന്നിക്കെണി മരണത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ജോണ്‍സണാണ് പിടിയിലായത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഇയാളുടെ പേരില്‍ കേസെടുത്തു. കെഎസ്ഇബിയുടെ പരാതി കൂടി ലഭിച്ചതിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്താനിടയുണ്ടെന്നാണ് വിവരം. ജോണ്‍സന്റെ പറമ്പില്‍ സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്നാണ് കര്‍ഷകന് ഷോക്കേറ്റത്. താമരക്കുളം സ്വദേശി 63 കാരനായ ശിവന്‍കുട്ടി കെ.പിള്ളയാണ് മരിച്ചത്. മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇന്നലെ രാവിലെ 7.15 ഓടെയാണ് സംഭവം. പന്നിയെ തുരത്താനായി സ്ഥാപിച്ചതായിരുന്നു വേലി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സോളാര്‍ വേലി സ്ഥാപിക്കാന്‍ പഞ്ചായത്തില്‍ നിന്നും സബ്‌സിഡി അനുവദിച്ചെങ്കിലും ജോണ്‍സണ്‍ ഇത് സ്ഥാപിക്കാന്‍ തയാറായില്ലെന്ന് വാര്‍ഡ് മെമ്പര്‍ ഇന്നലെ ആരോപിച്ചിരുന്നു. സമഗ്ര അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി മാവേലിക്കര തഹസില്‍ദാര്‍ ഗീതാകുമാരി പറഞ്ഞിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുവൈത്തിൽ അധികമായി 33,000 അധ്യാപകർ ; 7000 പേരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ച്​ വിദ്യാഭ്യാസ...

0
കുവൈത്ത് ​: രാജ്യത്തെ സർക്കാർ സ്കൂളുകളിൽ അധികമായി കണ്ടെത്തിയ അധ്യാപകരെ ഒഴിവാക്കാനുള്ള...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരം വൈകാൻ സാധ്യത

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് പരിഹാരം എന്ന മുഖ്യമന്ത്രിയുടെ...

‘പുഴകളിൽ അടിഞ്ഞുകൂടിയ മണൽ ഡിസംബറോടെ നീക്കും’ ; മന്ത്രി എപി അനിൽകുമാർ

0
തിരുവനന്തപുരം : സംസ്ഥാനത്തെ പുഴകളിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ നീക്കം ചെയ്യുന്ന നടപടികൾ...

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം : രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത....