തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് എതിരെ നടക്കുന്ന പ്രതികാര നടപടികളില്‍ സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി കള്ളകളി നടത്തുകയാണെന്ന് രമേശ് ചെന്നിത്തല. മാധ്യമങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുമ്പോള്‍ നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന യെച്ചൂരി കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്ന സര്‍ക്കാര്‍ നടപടിയെ പറ്റി ഒന്നും പറയുന്നില്ല. ഡല്‍ഹിയില്‍ ഒരു നയം കേരളത്തില്‍ മറ്റൊരു നയം അതാണ് യെച്ചൂരി നയമെന്ന് ചെന്നിത്തല വിമര്‍ശിച്ചു. കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത കാര്യത്തെ പറ്റി യെച്ചൂരിയോട് ചോദിച്ചാല്‍ അദ്ദേഹം അറിഞ്ഞില്ല എന്നാണ് മറുപടി, വിവര സാങ്കേതികരംഗം ഇത്രയും വളര്‍ന്ന കാലത്ത് ഒന്നും അറിഞ്ഞില്ല എന്ന് പറയുന്ന യെച്ചൂരി ഏതു ഗ്രഹത്തിലാണ് ജീവിക്കുന്നത്? സീതാറാം യെച്ചൂരിയെ പോലുള്ളവര്‍ വിശാലമായി ചിന്തിക്കാതെ പിണറായി വിജയന്റെ ഏകാധിപത്യ പ്രവണതക്ക് കുട പിടിക്കുകയാണ് ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























